ജി. രാജപ്പൻ നായരുടെ ഓർമ്മപ്പുസ്തകം സ്മൃതിപഥം ഒരുങ്ങുന്നു

അന്തരിച്ച അധ്യാപകനും രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമായ ജി. രാജപ്പൻ നായരുടെ ഓർമ്മപ്പുസ്തകം സ്മൃതിപഥം ഒരുങ്ങുന്നു. റിയൽ മീഡിയ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലേക്ക് ഓർമ്മക്കുറിപ്പുകൾ അയക്കാം.

ജി. രാജപ്പൻ നായരുടെ ഓർമ്മപ്പുസ്തകം സ്മൃതിപഥം ഒരുങ്ങുന്നു
അന്തരിച്ച അധ്യാപകനും എഴുത്തുകാരനുമായ ജി. രാജപ്പൻ നായരുടെ സ്മരണയ്ക്കായി 'സ്മൃതിപഥം'; സൃഷ്ടികൾ അയക്കാം

​ജി. രാജപ്പൻ നായരുടെ ഓർമ്മപ്പുസ്തകം 'സ്മൃതിപഥം' ഒരുങ്ങുന്നു; ഓർമ്മക്കുറിപ്പുകൾ ക്ഷണിച്ചു

പൂച്ചാക്കൽ: അധ്യാപകനും എഴുത്തുകാരനും സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന അന്തരിച്ച തൈക്കാട്ടുശ്ശേരി സ്വദേശി ജി. രാജപ്പൻ നായരുടെ ഓർമ്മപ്പുസ്തകം 'സ്മൃതിപഥം' ഒരുങ്ങുന്നു. റിയൽ മീഡിയ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മാധ്യമ പ്രവർത്തകൻ പി.ആർ. സുമേരനാണ്.

​വിവിധ മേഖലകളിൽ ദീർഘകാലം സജീവമായി പ്രവർത്തിച്ചിരുന്ന ജി. രാജപ്പൻ നായർക്ക് വലിയൊരു സൗഹൃദവലയവും നൂറുകണക്കിന് ശിഷ്യ സമ്പത്തുമുണ്ട്. ഈ ബഹുമുഖപ്രതിഭയുമായി ബന്ധപ്പെട്ട പ്രിയപ്പെട്ടവരുടെ ഓർമ്മക്കുറിപ്പുകളാണ് പുസ്തകത്തിനായി സമാഹരിക്കുന്നത്.

​'സ്മൃതിപഥം' പുസ്തകത്തിലേക്ക് ഓർമ്മക്കുറിപ്പുകൾ അയക്കാൻ താല്പര്യമുള്ളവർ 9446190254 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് എഡിറ്റർ പി.ആർ. സുമേരൻ അറിയിച്ചു.