പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ആലപ്പുഴ ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. DMO ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് കമ്മീഷൻ വിശദീകരണം തേടി.
ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ട് വയസ്സുള്ള കുഞ്ഞ് മരിച്ച ദാരുണ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പുറത്തുവന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം ടി. സി. ജലജ മോളാണ് വിഷയത്തിൽ ഇടപെട്ട് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ വിവിധ വകുപ്പുദ്യോഗസ്ഥരിൽ നിന്ന് കമ്മീഷൻ അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ (DMO), കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് ICDS സൂപ്പർവൈസർ എന്നിവരോടാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും കുട്ടിക്കും കുടുംബത്തിനും ലഭിക്കേണ്ടിയിരുന്ന പ്രാഥമിക ആരോഗ്യ-പോഷകാഹാര സഹായങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താനാണ് കമ്മീഷന്റെ തീരുമാനം
കൊച്ചിയിൽ എംഡിഎംഎയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
ദസറ കണ്ണൂരിന്റെ വികാരമായി മാറി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
സംഗീത ലോകത്തുനിന്ന് അഭിനയത്തിലേക്ക് റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദിന്റെ യെല്ലമ്മ
സിപിഐ എം മൂവാറ്റുപുഴ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു
കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
അഹമ്മദ് കബീർ കാളിദാസ് കൂട്ടുകെട്ട് മെനി മെനി ഹാപ്പി റിട്ടേൺസ് വിതരണാവകാശം ഭാവന സ്റ്റുഡിയോസിന്