തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം പോലീസ് കൺട്രോൾ റൂം തുറന്നു
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം: പോലീസ് കൺട്രോൾ റൂം തുറന്നു
കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങളുടെ സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനായി പോലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണ കൺട്രോൾ റൂമിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
മഹോത്സവ കാലയളവിൽ ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും പൂർണ്ണമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായാണ് പ്രത്യേക കൺട്രോൾ റൂം തുറന്നത്. കാലടി ഇൻസ്പെക്ടർ അനിൽ കുമാർ ടി. മേപ്പിള്ളി, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് എ. മോഹൻകുമാർ, സെക്രട്ടറി എ.എൻ. മോഹനൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഏകദേശം 350-ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗത ക്രമീകരണങ്ങൾക്കുമായി വിപുലമായ പ്ലാനാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
