വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു
കോഴിക്കോട് കാപ്പാടിൽ കനത്ത മഴയെ തുടർന്ന് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടിയിൽ നൗഷാദിന്റെ മകൻ മാഹിൻ ഇറാഷാണ് മരിച്ചത്.
കോഴിക്കോട് കാപ്പാടിൽ കനത്ത മഴയ്ക്കിടെ ദാരുണാന്ത്യം; വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു
കോഴിക്കോട്: ജില്ലയിൽ തുടരുന്ന കനത്ത മഴയ്ക്കിടെ ദാരുണ സംഭവം. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടിയിൽ നൗഷാദിന്റെ മകൻ മാഹിൻ ഇറാഷ് (2) ആണ് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ശക്തമായ മഴയെ തുടർന്ന് സമീപത്തെ റോഡിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം കുട്ടിയുടെ വീട്ടുമുറ്റത്ത് കെട്ടിക്കിടക്കുകയായിരുന്നു. ഇവിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് ഉള്ളിയേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10 മണിയോടെ കുട്ടി മരണത്തിന് കീഴടങ്ങി. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടയിലുണ്ടായ ഈ വേർപാട് പ്രദേശത്ത് വലിയ നൊമ്പരമായിരിക്കുകയാണ്
എന്ന വിലൈ ഇന്ന് മുതൽ തിയേറ്ററുകളിൽ നിമിഷ സജയൻ സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു
ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം സെപ്റ്റംബർ 18 ന് തിയേറ്ററുകളിലേക്ക്
വെള്ള, നീല കാര്‍ഡിന് അരി വിഹിതം വര്‍ധിപ്പിക്കല്‍ പരിഗണനയില്‍ മന്ത്രി അനൂപ് ജേക്കബ്
കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ ഓടിയത് നമ്പർ പ്ലേറ്റില്ലാതെ ഒടുവിൽ ആർ.ടി.ഒ സ്ക്വാഡിന്റെ വലയിൽ
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല സ്കൂളുകളിലും വാർഡുകളിലും ജാഗ്രത ശക്തമാക്കും
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം 
