പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ: 10.5 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

പെരുമ്പാവൂരിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ അസം സ്വദേശി അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പോലീസ് പരിശോധനയിലാണ് 10.5 ഗ്രാം ഹെറോയിൻ പിടികൂടിയത്.

പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ: 10.5 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ
പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ: 10.5 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

​പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ: 10.5 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

പെരുമ്പാവൂർ: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ്റെ' ഭാഗമായുള്ള പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. 10.5 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി സദിക്കുൽ ഇസ്ലാം (35) പെരുമ്പാവൂരിൽ പിടിയിലായി. പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

​മഞ്ഞപ്പെട്ടി ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് വ്യാപകമായി മയക്കുമരുന്ന് വിൽപ്പന നടത്തിവരുകയായിരുന്നു ഇയാൾ. ആസാമിൽ നിന്ന് സോപ്പുപെട്ടികളിലാക്കി കടത്തിക്കൊണ്ടുവരുന്ന ഹെറോയിൻ, ഇവിടെയെത്തിച്ച് ചെറിയ ബോട്ടിലുകളിലാക്കിയാണ് കച്ചവടം ചെയ്തിരുന്നത്. ഒരു ബോട്ടിലിന് 3000 രൂപയായിരുന്നു വില ഈടാക്കിയിരുന്നത്. കസ്റ്റമേഴ്സിനിടയിൽ 'സബിയ' എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.

​തുടർച്ചയായ രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി പ്രതി പോലീസിന്റെയും അന്വേഷണ സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. പെരുമ്പാവൂർ ബംഗാൾ കോളനിയിലാണ് ഇയാൾ നേരത്തെ താമസിച്ചിരുന്നത്. എന്നാൽ പോലീസ് പരിശോധന കർശനമാക്കിയതോടെ മഞ്ഞപ്പെട്ടിയിലേക്ക് താമസം മാറ്റുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാളുടെ പ്രധാന ഉപഭോക്താക്കൾ. ആർഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

​പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ മാർട്ടിൻ ജോസഫ്, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, ജയന്തി, ഫാസിൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.