മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കാണികളെ പിഴിഞ്ഞു സ്പെഷ്യൽ സ്ക്വാഡ് പരിശോധനയിൽ തട്ടിപ്പ് പുറത്ത്

സെൻട്രൽ സ്ക്വയർ മാൾ, ഫോറം മാൾ എന്നിവിടങ്ങളിലെ മൾട്ടിപ്ലക്സുകളിൽ പൊതുവിപണിയേക്കാൾ അഞ്ചിരട്ടി വരെ വിലയിലാണ് പോപ്‌കോൺ, ശീതളപാനീയങ്ങൾ എന്നിവ വിൽക്കുന്നതെന്ന് ഉദ്യോഗസ്ഥ സംഘം കണ്ടെത്തി.

മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കാണികളെ പിഴിഞ്ഞു സ്പെഷ്യൽ സ്ക്വാഡ് പരിശോധനയിൽ തട്ടിപ്പ് പുറത്ത്
പോപ്കോണിനും കൂളിംഗ് ഡ്രിങ്ക്സിനും അഞ്ചിരട്ടി വില! ഫോറം, സെൻട്രൽ സ്ക്വയർ മാളുകളിൽ മിന്നൽ പരിശോധന

സിനിമ തിയേറ്ററുകളിൽ അന്യായ ഈടാക്കൽ: എറണാകുളം മൾട്ടിപ്ലക്സുകളിൽ വൻ റെയ്ഡ്; കഫേകൾക്ക് നോട്ടീസ്

കൊച്ചി: എറണാകുളം നഗരത്തിലെ പ്രമുഖ മൾട്ടിപ്ലക്സ് തീയറ്ററുകളിൽ പ്രവർത്തിക്കുന്ന കഫേകളിൽ ഭക്ഷ്യവസ്തുക്കൾക്ക് വൻതോതിൽ അന്യായവില ഈടാക്കുന്നതായി കണ്ടെത്തൽ. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യസുരക്ഷാ ഓഫീസർ എന്നിവരടങ്ങിയ സംയുക്ത സ്ക്വാഡാണ് വിവിധ തിയേറ്ററുകളിൽ പരിശോധന നടത്തിയത്.

​സെൻട്രൽ സ്ക്വയർ മാൾ, ഫോറം മാൾ എന്നിവിടങ്ങളിലെ മൾട്ടിപ്ലക്സുകളിൽ പൊതുവിപണിയേക്കാൾ അഞ്ചിരട്ടി വരെ വിലയിലാണ് പോപ്‌കോൺ, ശീതളപാനീയങ്ങൾ എന്നിവ വിൽക്കുന്നതെന്ന് ഉദ്യോഗസ്ഥ സംഘം കണ്ടെത്തി. അന്യായമായ വിലക്കയറ്റം സംബന്ധിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് നൽകുമെന്ന് വ്യക്തമാക്കിയ സംഘം, തിയേറ്റർ മാനേജർമാർക്ക് ഔദ്യോഗികമായി നോട്ടീസ് നൽകി. പൊതുവിപണിയിലെ നിരക്കുകൾക്ക് അനുയോജ്യമായ രീതിയിൽ ഉടനടി വിലയിൽ മാറ്റം വരുത്തണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

​വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെ പ്രവർത്തിച്ച കഫേകൾക്കെതിരെ നിയമനടപടിയുടെ ഭാഗമായി കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ, കാണികൾക്കായി നൽകേണ്ട സൗജന്യ കുടിവെള്ള സംവിധാനങ്ങൾ പല തിയേറ്ററുകളിലും ആളുകളുടെ ശ്രദ്ധയിൽപ്പെടാത്ത മൂലകളിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും പരിശോധനയിൽ വ്യക്തമായി.

​എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ വി. ആർ. ഷാജി, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ സന്തോഷ് എൻ.സി, ബിമൽ എസ്, അസിസ്റ്റന്റ് കൺട്രോളർ വേണു കെ.ബി, താലൂക്ക് സപ്ലൈ ഓഫീസർമാരായ ഷിജു തങ്കച്ചൻ, സിന നന്ദൻ, ഫുഡ് സേഫ്റ്റി ഓഫീസർ റാണി ചാക്കോ എന്നിവരും റേഷൻ ഇൻസ്പെക്ടർമാരും ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്