സൗജന്യ പി എസ് സി പരിശീലനം

മട്ടാഞ്ചേരിയിൽ സൗജന്യ പി.എസ്.സി പരിശീലനം അപേക്ഷ ക്ഷണിച്ചു ​

സൗജന്യ പി എസ് സി പരിശീലനം
സൗജന്യ പി.എസ്.സി പരിശീലനം

മട്ടാഞ്ചേരിയിൽ സൗജന്യ പി.എസ്.സി പരിശീലനം: അപേക്ഷ ക്ഷണിച്ചു

​കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മട്ടാഞ്ചേരി ബസാർ റോഡിലെ യത്തീംഖാന കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ജനുവരി 15-ന് പുതിയ ബാച്ചുകൾ ആരംഭിക്കും.

​തിങ്കൾ മുതൽ ശനി വരെ ക്ലാസുകളുള്ള റെഗുലർ ബാച്ചിലേക്കും, രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ ക്ലാസുകൾ നടക്കുന്ന ഹോളിഡേ ബാച്ചിലേക്കുമാണ് അപേക്ഷിക്കാവുന്നത്. ആറുമാസമാണ് പരിശീലന കാലാവധി. 18 വയസ്സ് തികഞ്ഞ, എസ്.എസ്.എൽ.സി-യോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

​താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വ്യക്തിഗത വിവരങ്ങൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം മട്ടാഞ്ചേരിയിലുള്ള ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9. കൂടുതൽ വിവരങ്ങൾക്ക്: 8281970272, 7594845696, 7356637887.