​വെർച്വൽ അറസ്റ്റ് തട്ടിപ്പ് രാജസ്ഥാൻ മുൻ ജഡ്ജിയിൽ നിന്ന് 2.5 കോടി തട്ടിയ കേസിൽ മലയാളി അറസ്റ്റിൽ

രാജസ്ഥാനിൽ വിരമിച്ച ജഡ്ജിയെ വെർച്വൽ അറസ്റ്റ് ഭീഷണിപ്പെടുത്തി 2.50 കോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളി യുവാവ് കൊച്ചിയിൽ അറസ്റ്റിൽ. തട്ടിപ്പു സംഘത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം കൈമാറിയതുമായി ബന്ധപ്പെട്ടാണ് നടപടി.

​വെർച്വൽ അറസ്റ്റ് തട്ടിപ്പ് രാജസ്ഥാൻ മുൻ ജഡ്ജിയിൽ നിന്ന് 2.5 കോടി തട്ടിയ കേസിൽ മലയാളി അറസ്റ്റിൽ
എറണാകുളം വരാപ്പുഴ ചിറ്റേത് ആനന്ദ് ബാബുവിനെയാണ് (32) സെൻട്രൽ എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്

​വെർച്വൽ അറസ്റ്റ് ഭീഷണി: രാജസ്ഥാൻ മുൻ ജഡ്ജിയിൽ നിന്ന് 2.5 കോടി തട്ടിയ കേസിൽ മലയാളി അറസ്റ്റിൽ

കൊച്ചി: വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി രാജസ്ഥാനിലെ വിരമിച്ച ജഡ്ജിയുടെ കയ്യിൽ നിന്ന് 2.50 കോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളി പ്രതി പിടിയിൽ. എറണാകുളം വരാപ്പുഴ ചിറ്റേത് ആനന്ദ് ബാബുവിനെയാണ് (32) സെൻട്രൽ എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി.

​പുൽവാമ ഹവാല കേസിൽ ബന്ധമുണ്ടെന്ന് തെളിവുണ്ടെന്ന് തെറ്റിധരിപ്പിച്ചാണ് തട്ടിപ്പു സംഘം വിരമിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. തട്ടിപ്പു സംഘത്തിൽപ്പെട്ടയാളുടെ അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ആനന്ദ് ബാബുവിന്റെ അക്കൗണ്ടിലേക്ക് എത്തിയതായും, ഇത് മറ്റു പലർക്കും കൈമാറിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

​ഉത്തരേന്ത്യക്കാർ നേതൃത്വം നൽകുന്ന ഈ തട്ടിപ്പു സംഘത്തിൽ വേറെയും മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാജസ്ഥാൻ പൊലീസ് സംഘം കൊച്ചിയിൽ എത്തി കേരള പൊലീസിന്റെ സഹായം അഭ്യർത്ഥിച്ചതിനെ തുടർന്നാണ് പ്രതിയെ പിടികൂടാനായത്.

​എസിപി സിബി ടോമിന്റെ മേൽനോട്ടത്തിൽ എസ്ഐമാരായ സി. അനൂപ്, ഹരീഷ്, ഇ.എം. ഷാജി, അസി. എസ്ഐ സുനിൽ ജലീൽ, സീനിയർ സിപിഒമാരായ ഹരീഷ് ബാബു, വിബിൻ, ഷിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.