യുവതിയെ പീഡിപ്പിക്കാൻ ശ്രമം;മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകൻ ചിദംബരത്തിനെതിരെ കേസ്
എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ സംവിധായകൻ ചിദംബരത്തിനെതിരെ പോലീസ് കേസെടുത്തു
യുവതിയുടെ പരാതി: 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്
കൊച്ചി: സൂപ്പർ ഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ മൊഴി.
ഭാരതീയ ന്യായ സംഹിതയിലെ (BNS) 74, 75 വകുപ്പുകൾ പ്രകാരമാണ് ചിദംബരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. 2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും ചിദംബരത്തെ ഉടൻ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് തീരുമാനം.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
