ലഹരി വിരുദ്ധ റാലി നിർമ്മല കോളേജ് വിദ്യാർഥികൾ
ജി ടെക് എഡ്യുക്കേഷന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികളിലേക്ക് ലഹരി വിരുദ്ധ സന്ദേശം
ലഹരി വിരുദ്ധ റാലി നടത്തി; നിർമ്മല കോളേജ് വിദ്യാർഥികൾ അണിനിരന്നു
മൂവാറ്റുപുഴ: ജി ടെക് എഡ്യുക്കേഷന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണ റാലി സംഘടിപ്പിച്ചു. മൂവാറ്റുപുഴ നിർമ്മല കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലാണ് റാലി നടന്നത്.
മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ വെച്ച് മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് നഗരം ചുറ്റിയ റാലി നിർമ്മല കോളേജ് അങ്കണത്തിൽ സമാപിച്ചു. 150-ൽ അധികം വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റാലിയോടനുബന്ധിച്ച് കോളേജ് ഓഡിയോ വിഷ്വൽ ഹാളിൽ നടന്ന പരിപാടിയിൽ കോതമംഗലം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എസ്. ഇബ്രാഹിം ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ അവതരിപ്പിച്ചു. കൂടാതെ, വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ജി ടെക് എഡ്യുക്കേഷന്റെ വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ വാഹന റാലി, ലഘുലേഖ വിതരണം ഉൾപ്പെടെ വിവിധ പരിപാടികൾ നടന്നു. ചടങ്ങുകളിൽ ജി ടെക് എറണാകുളം ജില്ലാ ഡയറക്ടർ അനീഷ് ജോർജ്, ഏരിയ മാനേജർ അനില്‍ വി. നായർ, മൂവാറ്റുപുഴ സെന്റർ ഡയറക്ടർ ജോമോൻ ജോസഫ്, നിർമ്മല കോളേജ് ബർസാർ ഫാ. പോൾ കളത്തൂർ, കോർപറേറ്റ് റിലേഷൻസ് ഡീൻ ഡോ. ഷൈമോൻ ജോസഫ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. സംഗീത നായർ, ഡോ. ബോബു ആന്റണി, എൻ.സി.സി. ഓഫീസർ ഡോ. ആൽബിഷ് കെ. പോൾ എന്നിവർ പങ്കെടുത്തു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
