അനധികൃത മണ്ണെടുപ്പും കുന്നിടിക്കലും വ്യാപകം

റാണിപുരത്ത്അനധികൃത മണ്ണെടുപ്പും കുന്നിടിക്കലും വ്യാപകം ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചതോടെയാണ് നിയമലംഘനങ്ങൾ പുറംലോകമറിഞ്ഞത്. ​

അനധികൃത മണ്ണെടുപ്പും കുന്നിടിക്കലും വ്യാപകം
അനധികൃത മണ്ണെടുപ്പും കുന്നിടിക്കലും വ്യാപകം ബിജെപി സമരത്തിന് പിന്നാലെ

റാണിപുരത്ത് വനത്തോടു ചേർന്ന് കുന്നിടിക്കലും അനധികൃത നിർമാണവും വ്യാപകം; നടപടിയെടുക്കാതെ അധികൃതർ

​കാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ റാണിപുരത്ത് പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തി വൻതോതിൽ കുന്നിടിക്കലും അനധികൃത നിർമാണവും നടക്കുന്നതായി പരാതി. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ അധികൃതരുടെ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് നിർമാണ പ്രവൃത്തികൾ നടക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചതോടെയാണ് നിയമലംഘനങ്ങൾ പുറംലോകമറിഞ്ഞത്.

​പ്രതിഷേധത്തെത്തുടർന്ന് പനത്തടി പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. നിർമാണം അനധികൃതമാണെന്ന് ബോധ്യപ്പെട്ടതായും ഉടൻ തന്നെ സ്റ്റോപ് മെമ്മോ നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി ഇ. മുഹമ്മദ് അലി ഇർഷാദ് അറിയിച്ചു. മണ്ണെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറുമെന്ന് വില്ലേജ് ഓഫിസർ എസ്. അനിൽകുമാറും വ്യക്തമാക്കി.

​അപകടഭീഷണിയിൽ പരിസരവാസികൾ

റാണിപുരത്ത് അടുത്തകാലത്ത് ഉദ്ഘാടനം ചെയ്ത ഗ്ലാസ് ബ്രിജിനായി വ്യാപകമായി മണ്ണെടുത്തിരുന്നു. ഇതിന്റെ താഴ്ഭാഗം സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്താത്തത് വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. ശക്തമായ മഴയുണ്ടായാൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. മണ്ണിടിച്ചിലുണ്ടായാൽ താഴെ ഭാഗത്തുള്ള മാപ്പിളച്ചേരി, കമ്പിക്കാനം, പാണത്തൂർ പ്രദേശങ്ങൾ വൻ ദുരന്തത്തിന് ഇരയാകാൻ സാധ്യതയുണ്ട്.

​അശാസ്ത്രീയമായ നിർമാണങ്ങൾ തടയാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും അനധികൃത കെട്ടിടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം