നെഞ്ചോരം കൊഞ്ചനായ് ഗാനം പുറത്തിറങ്ങി
ഡിയർ ജോയിയിലെ നെഞ്ചോരം കൊഞ്ചനായ് മേക്കിംഗ് വീഡിയോ ഗാനം പുറത്തിറങ്ങി ഗായിക കെ.എസ്. ചിത്ര
ഡിയർ ജോയി'യിലെ 'നെഞ്ചോരം കൊഞ്ചനായ്' മേക്കിംഗ് വീഡിയോ ഗാനം പുറത്തിറങ്ങി; ഗായിക കെ.എസ്. ചിത്ര
കൊച്ചി: ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഡിയർ ജോയി" എന്ന ചിത്രത്തിലെ മേക്കിംഗ് വീഡിയോ ഗാനം റിലീസായി. ഡോ. ഉണ്ണികൃഷ്ണ വർമ്മ എഴുതിയ വരികൾക്ക് ഡോ. വിമൽ കുമാർ കാളിപുറയത്ത് സംഗീതം പകർന്ന് കെ.എസ്. ചിത്ര ആലപിച്ച "നെഞ്ചോരം കൊഞ്ചനായ്..." എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ കെ.എസ്. ചിത്രയെ കൂടാതെ വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി എന്നിവരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ധനുഷ് ഹരികുമാർ, വിമൽജിത് വിജയൻ എന്നിവരാണ് മറ്റ് സംഗീത സംവിധായകർ.
എക്ത പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമർ പ്രേം നിർമ്മിക്കുന്ന ചിത്രത്തിൽ ജോണി ആൻ്റണി, ബിജു സോപാനം, നിർമ്മൽ പാലാഴി, കലാഭവൻ നവാസ്, മീരാ നായർ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. റോജോ തോമസാണ് ഛായാഗ്രഹണം. സന്ദൂപ് നാരായണൻ, അരുൺ രാജ്, സൽവിൻ വർഗീസ് എന്നിവരും ചിത്രത്തിന് വേണ്ടി വരികൾ എഴുതിയിട്ടുണ്ട്.
മറ്റ് അണിയറ പ്രവർത്തകർ:
എഡിറ്റർ: രാകേഷ് അശോക, പ്രൊഡക്ഷൻ കൺട്രോളർ: നിജിൽ ദിവാകരൻ, ആർട്ട്: മുരളി ബേപ്പൂർ, വസ്ത്രലങ്കാരം: സുകേഷ് താനൂർ, മേക്കപ്പ്: രാജീവ് അങ്കമാലി, സ്റ്റിൽസ്: റിഷാദ് മുഹമ്മദ്, പി ആർ ഒ: എ.എസ്. ദിനേശ്

