ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു
ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു: 'ദി പാത്ത് ഓഫ് വിഷൻ' ചിത്രീകരണത്തിന് ചാലക്കുടിയിൽ തുടക്കമായി
ചാലക്കുടി: ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയുടെ ആത്മീയ ജീവിതപഥവും, ശിവഗിരി മഠം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്ന നവോത്ഥാന ദൗത്യവും ദൃശ്യവത്കരിക്കുന്ന 'ദി പാത്ത് ഓഫ് വിഷൻ' (The Path of Vision) എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു. ചാലക്കുടി ഗായത്രി ആശ്രമത്തിൽ വെച്ച് നടന്ന പൂജാ ചടങ്ങോടെയാണ് 75 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിക്ക് തുടക്കമായത്.
ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചു. മുഖ്യാതിഥിയായി നിർമ്മാതാവ് ഗോകുലം ഗോപാലൻ ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത സിനിമാ സംവിധായകൻ മനോജ് പാലോടൻ ആണ് ഡോക്യുമെന്ററിയുടെ സംവിധാനം നിർവഹിക്കുന്നത്. ഷിനു ബി. കൃഷ്ണൻ ആണ് നിർമ്മാതാവ്.
സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളിയേരി സംഗീതം ഒരുക്കുന്നു. വി.എസ്. പ്രമോദ് ആണ് ഡോക്യുമെന്ററിയുടെ രചന നിർവഹിച്ചിരിക്കുന്നത്.
വാർത്താപ്രചരണം: പി. ശിവപ്രസാദ്
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു 
