12 കിലോ കഞ്ചാവുമായി രണ്ട് പേർ ചോറ്റാനിക്കരയിൽ പിടിയിൽ
കൊച്ചി മധുര ദേശീയ പാതയിൽ കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികളെ എറണാകുളം റൂറൽ പോലീസ് പിടികൂടി. 12 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
12 കിലോ കഞ്ചാവുമായി രണ്ട് പേർ ചോറ്റാനിക്കരയിൽ പിടിയിൽ കടത്ത് ഒഡീഷയിൽ നിന്ന് ട്രെയിനിൽ
ചോറ്റാനിക്കര: കൊച്ചി-മധുര ദേശീയ പാതയിൽ മയക്കുമരുന്ന് കൈമാറാൻ ശ്രമിക്കുന്നതിനിടെ 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികളെ പോലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ജലംഗി റായിപ്പാറ സ്വദേശികളായ ജെഹിദുൽ ഇസ്ലാം (32), ഫിറോജ് മിയ (44) എന്നിവരാണ് പിടിയിലായത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചോറ്റാനിക്കര പോലീസും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊച്ചി-മധുര ദേശീയ പാതയിൽ കെ.ഇ.എല്ലിന് സമീപത്തെ വെയിറ്റിംഗ് ഷെഡ്ഡിൽ കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്.
ഒഡീഷയിൽ നിന്നാണ് പ്രതികൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ചത്. രണ്ട് ട്രോളി ബാഗുകളിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ കുറച്ചുനാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 5,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ കിലോയ്ക്ക് 30,000 രൂപ നിരക്കിൽ വിറ്റ ശേഷം അന്ന് തന്നെ മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുത്തൻകുരിശ് ഡിവൈഎസ്പി ജോയി മാത്യു, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ബിനു കുമാർ, മുളന്തുരുത്തി സിഐ കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്ഐമാരായ നന്ദു, സുനിൽ സാമുവൽ, ബിജു ജോൺ, പൗലോസ്, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, ജയകുമാർ, സീനിയർ സിപിഒമാരായ അജ്മൽ, അഖിലേഷ്, ശ്യാം ലാൽ, അരുൺ വിശ്വം, റോബിൻ ജോയ്, സിപിഒമാരായ മാഹിൻ ഷാ, മനോജ്, ഷാഹിൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
അതേസമയം, ബുധനാഴ്ച നെടുമ്പാശേരിയിലെ ലോഡ്ജിൽ നിന്ന് ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ടരക്കിലോ ചരസുമായി കാസർഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ റൂറൽ പോലീസ് പിടികൂടിയിരുന്നു. ഡൽഹിയിൽ നിന്നാണ് ഇയാൾ ചരസ് എത്തിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
യംഗ് കൊമേഴ്സ് ബ്രിഗേഡ് 3.0’ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി
വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റൂബി ഡിസംബറിൽ
ലോട്ടറി രംഗത്തെ ആശങ്കകൾ പരിഹരിക്കുമെന്ന് അപു ജോൺ ജോസഫ്
ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് ‘ആകാശംലോ ഒക താര’ പ്രത്യേക പ്രദർശനം നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ
രക്തദാനത്തിൽ അർധസെഞ്ചുറി തികച്ച് രാജേഷ് കുര്യനാട് 350 ലേറെ രോഗികൾക്കും രക്ഷകനായി
450 രൂപയ്ക്ക് ഭാഗ്യം തേടിയെത്തുമോ? 25 കോടി ഒന്നാം സമ്മാനവുമായി ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വിപണിയിലേക്ക് 
