യംഗ് കൊമേഴ്‌സ് ബ്രിഗേഡ് 3.0’ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി
എറണാകുളം എം.എൽ.എ ടി.ജെ. വിനോദിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ‘യംഗ് കൊമേഴ്‌സ് ബ്രിഗേഡ് 3.0’ പദ്ധതി മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളിൽ സംരംഭകത്വവും സാമ്പത്തിക സാക്ഷരതയും വളർത്താൻ ‘യംഗ് കൊമേഴ്‌സ് ബ്രിഗേഡ് 3.0’ പദ്ധതിക്ക് തുടക്കമായി
കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം, സാമ്പത്തിക സാക്ഷരത, തൊഴിൽനൈപുണ്യം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം എം.എൽ.എ ടി.ജെ. വിനോദിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ‘യംഗ് കൊമേഴ്‌സ് ബ്രിഗേഡ് 3.0’ പദ്ധതിയുടെ ഉദ്ഘാടനം കച്ചേരിപ്പടി ആശിർ ഭവനിൽ ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, സാമൂഹികനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ നിർവഹിച്ചു.
വിദ്യാർത്ഥികൾക്ക് അക്കാദമിക വിദ്യാഭ്യാസത്തോടൊപ്പം പ്രായോഗിക അറിവും തൊഴിൽനൈപുണ്യവും സംരംഭകത്വ ചിന്താഗതിയും വളർത്തിയെടുക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികളുടെ കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് അവരെ ഭാവിയിലെ തൊഴിൽസാധ്യതകൾക്കും സംരംഭകത്വ മേഖലയ്ക്കും പ്രാപ്തരാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
ടി.ജെ.വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി.യും, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോളും മുഖ്യാതിഥികളായി. വീ കാൻ സോഷ്യൽ ഇന്നൊവേറ്റേഴ്‌സിന്റെ പ്രതിനിധി അഖിൽ കുര്യൻ പദ്ധതി വിശദീകരണം നടത്തി.
ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി വാര്യത്ത്, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമ്മി ഫ്രാൻസിസ്, കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം രാജു അഴിക്കാവത്ത്, സനൽ നെടിയത്തറ,വിജു ചൂളക്കൽ, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് തുടങ്ങിയവരും ജനപ്രതിനിധികളും സാമൂഹിക-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
വീ കാൻ സോഷ്യൽ ഇന്നൊവേറ്റേഴ്‌സിന്റെയും ട്രിപ്പിൾ ഐ കൊമേഴ്‌സ് അക്കാദമിയുടെയും സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്.
യംഗ് കൊമേഴ്‌സ് ബ്രിഗേഡ് 3.0’ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി
വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റൂബി ഡിസംബറിൽ
ലോട്ടറി രംഗത്തെ ആശങ്കകൾ പരിഹരിക്കുമെന്ന് അപു ജോൺ ജോസഫ്
ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് ‘ആകാശംലോ ഒക താര’ പ്രത്യേക പ്രദർശനം നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ
രക്തദാനത്തിൽ അർധസെഞ്ചുറി തികച്ച് രാജേഷ് കുര്യനാട് 350 ലേറെ രോഗികൾക്കും രക്ഷകനായി
450 രൂപയ്ക്ക് ഭാഗ്യം തേടിയെത്തുമോ? 25 കോടി ഒന്നാം സമ്മാനവുമായി ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വിപണിയിലേക്ക്