നെഹ്റു ട്രോഫി വള്ളംകളി കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 1 മുതൽ
72 ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 1 മുതൽ 10 വരെ ആലപ്പുഴ ആർഡിഒ ഓഫീസിൽ നടക്കും. ആവശ്യമായ രേഖകളുടെ വിവരങ്ങൾ അറിയാം.
നെഹ്റു ട്രോഫി വള്ളംകളി: കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 1 മുതൽ
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്നതിനുള്ള കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ ആഗസ്റ്റ് 1 മുതൽ ആരംഭിക്കും. ആഗസ്റ്റ് 10 വരെ ആലപ്പുഴ ആർഡിഒ ഓഫീസിലാണ് രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
വള്ളംകളിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 200 രൂപയുടെ മുദ്രപത്രത്തിലുള്ള സത്യവാങ്മൂലം, ക്യാപ്റ്റന്റെയും ലീഡിംഗ് ക്യാപ്റ്റന്റെയും സമ്മതപത്രം, ഫോട്ടോ, ഐഡന്റിറ്റി കാർഡിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0477-2263441 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.