പുതുമുഖ താരം ആദി കേശവൻ നായകനാകുന്ന സിദ്ധു

പുതുമുഖ താരം ആദി കേശവൻ നായകനാകുന്ന സിദ്ധു ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു ​

പുതുമുഖ താരം ആദി കേശവൻ നായകനാകുന്ന  സിദ്ധു
സിദ്ധു സിനിമ

പുതുമുഖ താരം ആദി കേശവൻ നായകനാകുന്ന 'സിദ്ധു'; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

​തിരുവനന്തപുരം: പുതുമുഖ ബാലതാരം ആദി കേശവനെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സിദ്ധു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മുപ്പതാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFK) വേദിയിൽ വെച്ചായിരുന്നു പോസ്റ്റർ പ്രകാശനം നടന്നത്.

​ആലഞ്ചേരി സിനിമാസ്, അബിൻ എന്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ഡോക്ടർ അബിൻ പാലോട്, സിറിയക് ആലഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി എന്നിവർക്കൊപ്പം ജോയ് മാത്യു, ജാഫർ ഇടുക്കി, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​സനന്ദ് സതീശൻ ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് വിജു ശങ്കറിന്റെ വരികൾക്ക് സാനന്ദ് ജോർജ്, ഡി. ശിവപ്രസാദ് എന്നിവർ ചേർന്ന് സംഗീതം നൽകുന്നു. ബി.ജി.എം ഒരുക്കിയിരിക്കുന്നത് സാനന്ദ് ജോർജ്ജ് ആണ്. പ്രൊഡക്ഷൻ കൺട്രോളർ: രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ: ജയൻ മാസ്സ്. മേക്ക് അപ്പ്: അനിൽ നേമം, വസ്ത്രാലങ്കാരം: ഷിബു പരമേശ്വരൻ. ചിത്രീകരണം പൂർത്തിയായ 'സിദ്ധു' ജനുവരി അവസാന വാരം തിയേറ്ററുകളിലെത്തും. പി.ആർ.ഒ: എ.എസ്. ദിനേശ്.