പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നായകനായി അൻവർ സാദത്ത്

പ്രമുഖ മോഡൽ അൻവർ സാദത്ത് നായകനാകുന്ന പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നൗഷാദ് നാസ്സർ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും.

പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നായകനായി അൻവർ സാദത്ത്
അൻവർ സാദത്ത് നായകനാകുന്ന 'പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പ്രമുഖ മോഡൽ അൻവർ സാദത്ത് നായകനാകുന്ന 'പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിൽ

​  കൊച്ചി:    പ്രമുഖ മോഡൽ അൻവർ സാദത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'സ്കൂൾ ഡയറി', 'അർദ്ധരാത്രി' എന്നീ ചിത്രങ്ങൾക്ക് ശേഷം അൻവർ സാദത്ത് നായകനായെത്തുന്ന ചിത്രമാണിത്. നൗഷാദ് നാസ്സർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

​അൻവർ സാദത്ത്, അനൂപ് നായർ, ഷിറാസ് എം വി, മുരളി പി പിള്ളൈ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജെ ബഹദൂർഷാ, ജസിംഖാൻ സലാം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്. നൗഫൽ ഛായാഗ്രഹണവും ഷിഫാദ് എൻ എഡിറ്റിംഗും നിർവഹിക്കുന്നു. വിഷ്ണു ലീല ഷാജിയാണ് ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ.

​എൽദോ മാത്യു, ജെൻസൺ ആലപ്പാട്ട്, ഹേമന്ത് മേനോൻ, ആർ ജെ വിജയ്, സുഫൈൽ, ദിൽജിത്ത്, വിഷ്ണു രവീന്ദ്രൻ, സോഫൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

​ചിത്രത്തിലെ "ലഹരി സോങ്" എന്ന ഗാനത്തിന് അലോഷ്യ പീറ്റർ ഈണം പകർന്നിരിക്കുന്നു. ഷാൻ റഹ്മാനും അജു വർഗീസും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എബി ടെറൻസ് ആന്റണിയാണ്.

​അനന്ദു രവീന്ദ്രൻ (അസ്സോസിയേറ്റ് ഡയറക്ടർ), കിരൺ ആർ എസ്, ആഷിക് ജോയ് കൂടാരത്തിൽ (അസിസ്റ്റന്റ് ഡയറക്ടർമാർ), പ്രിൻസ് അൻസെലം (സൗണ്ട് ഡിസൈൻ), സുഫൈൽ (സ്റ്റണ്ട് കൊറിയോഗ്രാഫി), ഹഫ്സ ഉസ്മാൻ ആലത്തൂർ (കോസ്റ്റ്യൂം), സുജിബാൽ, പ്രമേഷ് (പോസ്റ്റർ ഡിസൈൻ), ജൂബിൻ ജോർജ് എബ്രഹാം (ആർട്ട് ഡയറക്ടർ), സുനിറ്റ ആർ (മേക്കപ്പ്) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.

​വിഎഫ്എക്സ് അർട്രയിൽ മീഡിയയും, ഡിഐ യുഗേന്ദ്രനുമാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് സൗണ്ട് മിക്സിങ് നടന്നിരിക്കുന്നത്. മൂവി മാർക്ക് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു.