പ്രശാന്ത് വർമ്മ യൂണിവേഴ്സിലെ ആദ്യ വനിതാ സൂപ്പർ ഹീറോ മഹാകാളി ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ പുതിയ ചിത്രമായ മഹാകാളി യുടെ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന് പുറത്തിറങ്ങും. അക്ഷയ് ഖന്നയുടെ ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.
പ്രശാന്ത് വർമ്മ യൂണിവേഴ്സിലെ ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർ ഹീറോ ചിത്രം; 'മഹാകാളി' ഗ്ലിമ്പ്സ് ഓഗസ്റ്റ് 24-ന് പുറത്തിറങ്ങും
'ഹനുമാൻ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (PVCU) ഭാഗമായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ "മഹാകാളി"യുടെ ആദ്യ ഗ്ലിമ്പ്സ് വീഡിയോ ഓഗസ്റ്റ് 24-ന് പുറത്തുവിടും. ചിത്രത്തിൽ ശുക്രാചാര്യ എന്ന നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ ലുക്ക് സ്റ്റിൽ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ഈ വിവരം അറിയിച്ചത്.
പൂജ അപർണ്ണ കൊല്ലുരു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർ ഹീറോ സിനിമ എന്ന സവിശേഷതയോടെയാണ് എത്തുന്നത്. ഭൂമി ഷെട്ടിയാണ് ചിത്രത്തിൽ കാളി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബംഗാളിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആത്മീയതയും പുരാണങ്ങളും സമകാലിക വിഷയങ്ങളുമായി സമയോജിപ്പിച്ച് കറുത്ത നിറമുള്ള ഒരു നായികയെ ശക്തമായ സൂപ്പർഹീറോയായി അവതരിപ്പിക്കുന്നു.
ആർകെഡി സ്റ്റുഡിയോസിന്റെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിച്ച് ആർ.കെ. ദുഗ്ഗൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ രോഹിത് സറഫ്, ശ്രിയ റെഡ്ഡി, രാകേഷ് ബേദി, രജത് കപൂർ, മുരളി ശർമ്മ, സമുദ്രക്കനി, ഖുശ്ബു സുന്ദർ, നാസർ, പൃഥ്വീരാജ് തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 150 ദിവസത്തിലധികം ചിത്രീകരണം പൂർത്തിയാക്കിയ സിനിമ നിലവിൽ പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. അതിനൂതന സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ഐമാക്സ് (IMAX) 3D ഫോർമാറ്റിൽ വിവിധ ഇന്ത്യൻ-വിദേശ ഭാഷകളിൽ ചിത്രം തിയേറ്ററുകളിലെത്തും.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
