അക്ഷയ് അജിത്ത് ചിത്രം ദിൽ ചിത്രീകരണം ബാംഗ്ലൂരിൽ ആരംഭിച്ചു
നടനും ഗായകനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനാകുന്ന ദിൽ സിനിമയുടെ ചിത്രീകരണം ബാംഗ്ലൂരിൽ ആരംഭിച്ചു. പ്രണയവും പ്രതികാരവും പ്രമേയമാകുന്ന ഈ ഇമോഷണൽ സസ്പെൻസ് ത്രില്ലറിൻ്റെ വിശേഷങ്ങൾ വായിക്കാം.
അക്ഷയ് അജിത്ത് ചിത്രം 'ദിൽ' ചിത്രീകരണം ബാംഗ്ലൂരിൽ ആരംഭിച്ചു
കൊച്ചി: നടനും ശ്രദ്ധേയനായ കവർ സോങ് ഗായകനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'ദിൽ' ബാംഗ്ലൂരിൽ ചിത്രീകരണം ആരംഭിച്ചു. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മനശാസ്ത്രപരമായ പോരാട്ടമാണ് ചിത്രം പ്രമേയമാക്കുന്നത്.
മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവും ചർച്ച ചെയ്യുന്ന ഒരു ഇമോഷണൽ സസ്പെൻസ് ത്രില്ലറാണ് ചിത്രമെന്ന് സംവിധായകൻ അക്ഷയ് അജിത്ത് പറഞ്ഞു. വിശ്വസിച്ച ഒരാളിൽ നിന്നുള്ള വഞ്ചന മറ്റൊരാളുടെ ജീവിതത്തെ എത്രത്തോളം തീവ്രമായി ബാധിക്കുമെന്ന യാഥാർത്ഥ്യമാണ് ഈ സിനിമ ചൂണ്ടിക്കാണിക്കുന്നത്.
മലയാളത്തിലെ വിവിധ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അക്ഷയ് അജിത്ത്, മലയാളം-തമിഴ് ഗാനങ്ങളുടെ കവർ വേർഷനുകളിലൂടെ ദക്ഷിണേന്ത്യയിലാകെ ഏറെ ശ്രദ്ധേയനായ ഗായകനാണ്.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പ്രമുഖ നടീനടന്മാരും അണിനിരക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ബാംഗ്ലൂരും കേരളവുമാണ്. ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഈ മാസം 28-ന് കൊച്ചിയിൽ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഉൾനാടൻ ഊരുകളിലേക്ക് ഇനി ഭക്ഷ്യധാന്യങ്ങൾ നേരിട്ടെത്തും സഞ്ചരിക്കുന്ന റേഷൻകട പദ്ധതിക്ക് ഇന്ന് തുടക്കം
ദുരന്തനിവാരണ മാനദണ്ഡങ്ങൾ ലംഘിച്ചു ആന്റോ അഗസ്റ്റിന്റെ വീട് അനധികൃത നിർമാണമെന്ന് എക്സൈസ്
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം സംസ്ഥാനതല കോൺക്ലേവ് 29 ന് തിരുവമ്പാടിയിൽ
10 വർഷത്തെ കാത്തിരിപ്പിനും കണ്ണീരിനും വിരാമം പട്ടയമല്ല ജീവിതമാണ് കിട്ടിയത് എന്ന് റഹിമാബി
അക്ഷയ് അജിത്ത് ചിത്രം ദിൽ ചിത്രീകരണം ബാംഗ്ലൂരിൽ ആരംഭിച്ചു
മൂന്നാം ക്ലാസുകാരിക്ക് സ്കൂളിൽ അധ്യാപികയുടെ മർദ്ദനം