വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് ലോകസിനിമകൾ ക്യാമ്പസ് ഫ്ലിക്‌സ് തുടക്കമായി, ക്യാമ്പസുകളിലേക്ക് താരനിരയുമെത്തും

കേരള സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ക്യാമ്പസ് ഫ്ലിക്സ്‌ ക്ലാസിക് സിനിമാ പ്രദർശന പരിപാടി മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് ലോകസിനിമകൾ ക്യാമ്പസ് ഫ്ലിക്‌സ് തുടക്കമായി, ക്യാമ്പസുകളിലേക്ക് താരനിരയുമെത്തും
ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 'ക്യാമ്പസ് ഫ്ലിക്സ്‌' ക്ലാസിക് സിനിമാ പ്രദർശന പരിപാടി മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് ലോകസിനിമകൾ ക്യാമ്പസ് ഫ്ലിക്‌സ് തുടക്കമായി, ക്യാമ്പസുകളിലേക്ക് താരനിരയുമെത്തും
വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് ലോകസിനിമകൾ ക്യാമ്പസ് ഫ്ലിക്‌സ് തുടക്കമായി, ക്യാമ്പസുകളിലേക്ക് താരനിരയുമെത്തും
വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് ലോകസിനിമകൾ ക്യാമ്പസ് ഫ്ലിക്‌സ് തുടക്കമായി, ക്യാമ്പസുകളിലേക്ക് താരനിരയുമെത്തും
വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് ലോകസിനിമകൾ ക്യാമ്പസ് ഫ്ലിക്‌സ് തുടക്കമായി, ക്യാമ്പസുകളിലേക്ക് താരനിരയുമെത്തും
വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് ലോകസിനിമകൾ ക്യാമ്പസ് ഫ്ലിക്‌സ് തുടക്കമായി, ക്യാമ്പസുകളിലേക്ക് താരനിരയുമെത്തും
വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് ലോകസിനിമകൾ ക്യാമ്പസ് ഫ്ലിക്‌സ് തുടക്കമായി, ക്യാമ്പസുകളിലേക്ക് താരനിരയുമെത്തും

​ക്യാമ്പസ് ഫ്ലിക്സ്‌ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു; മോഹൻലാലും മമ്മൂട്ടിയും കോളേജുകളിലെത്തും: മന്ത്രി പി.സി. വിഷ്ണുനാഥ്

​തിരുവനന്തപുരം: കേരള സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ക്യാമ്പസ് ഫ്ലിക്സ്‌' ക്ലാസിക് സിനിമാ പ്രദർശന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ തിങ്കളാഴ്ച രാവിലെ 11:30-ന് നടന്ന ചടങ്ങിലാണ് പദ്ധതിക്ക് തുടക്കമായത്.

​കോളേജ് വിദ്യാർത്ഥികൾക്ക് മികച്ച ലോകസിനിമകളും ക്ലാസിക് ചിത്രങ്ങളും കാണാൻ അവസരമൊരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ കോളേജുകളിൽ നടക്കുന്ന പ്രദർശന പരിപാടികളിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ പ്രമുഖ ചലച്ചിത്ര താരങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ 26-ാമത് മുടങ്ങാത്ത അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) ആണ് വരാനിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച മന്ത്രി, മേളയിലൂടെ കണ്ട 'ടർട്ടിൾസ് കാൻ ഫ്ലൈ', 'ഗെറ്റിംഗ് ഹോം' തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ ഓർമ്മകളും പങ്കുവെച്ചു.

​ചടങ്ങിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ രവീന്ദ്രൻ അധ്യക്ഷത വഹിക്കുകയും പ്രോജക്റ്റ് അവതരണം നടത്തുകയും ചെയ്തു. കോളേജുകളിലെ ഫിലിം ക്ലബുകളുടെ രൂപീകരണ ഉദ്ഘാടനം ക്ലാപ്പ് ബോർഡ് അടിച്ചുകൊണ്ട് അദ്ദേഹം നിർവഹിച്ചു.

​ചലച്ചിത്രതാരവും സംസ്ഥാന അവാർഡ് ജേതാവുമായ സംഗീത് പ്രതാപ്, ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ സംവിധായകൻ ഫാസിൽ മുഹമ്മദ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. കൂട്ടായ്മയിലിരുന്ന് സിനിമ കാണുന്ന അനുഭവം സിനിമയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുമെന്നും, നല്ല സിനിമകൾ നല്ല മനുഷ്യരാകാൻ നമ്മെ സഹായിക്കുമെന്നും സംഗീത് പ്രതാപ് അഭിപ്രായപ്പെട്ടു. ലോകസിനിമകൾ കാണുമ്പോഴാണ് എല്ലാ മനുഷ്യവികാരങ്ങളും ഒന്നാണെന്ന് നാം തിരിച്ചറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരായ സ്ത്രീകളാണ് തന്റെ സിനിമ സാക്ഷാത്കരിക്കാൻ സഹായിച്ചതെന്ന് സംവിധായകൻ ഫാസിൽ മുഹമ്മദ് പറഞ്ഞു.

​സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. കെ. ഇമ്പശേഖർ ഐ.എ.എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കൗൺസിലർ രാഖി രവികുമാർ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ എം. രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ ബി. രാകേഷ്, സാബു ശങ്കർ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ചിത്ര ടി. നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി-ഇൻ-ചാർജ് സജിത് സി.സി. നന്ദി രേഖപ്പെടുത്തി.

​ഉദ്ഘാടനച്ചടങ്ങിന് ശേഷം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രം കോളേജിൽ പ്രദർശിപ്പിച്ചു. പ്രദർശനത്തിന് ശേഷം ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ മുഹമ്മദുമായി വിദ്യാർത്ഥിനികൾ സംവാദത്തിൽ ഏർപ്പെട്ടു