ഭരണത്തിലും ഭരണശൈലിയിലും മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ - രാജീവ് ചന്ദ്രശേഖർ
ഭരണത്തിലും ഭരണശൈലിയിലും മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ - രാജീവ് ചന്ദ്രശേഖർ.
ഭരണത്തിലും ഭരണശൈലിയിലും മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ - രാജീവ് ചന്ദ്രശേഖർ
മൂവാറ്റുപുഴ: ഭരണത്തിൽ മാത്രമല്ല, ഭരണ ശൈലിയിലും മാറ്റം കൊണ്ടുവരാൻ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) മാത്രമേ കഴിയുകയുള്ളൂ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. പഞ്ചായത്തുകളിൽ ശരിയായ ഭരണസമിതി ഉണ്ടായാൽ മാത്രമേ പ്രദേശത്തിന്റെ വികസനം സാധ്യമാവുകയുള്ളൂവെന്നും, അതിനുള്ള അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴയിൽ വികസിത വാളകം പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനത ബിജെപിയെയും എൻഡിഎയെയും വിജയിപ്പിക്കാൻ തയ്യാറാണെന്നും, അതനുസരിച്ച് ജനങ്ങളുടെ വിശ്വാസം നേടുന്ന പ്രവർത്തനം പാർട്ടി പ്രവർത്തകർ കാഴ്ചവയ്ക്കണമെന്നും സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
വാളകം പഞ്ചായത്ത് സമിതി പ്രസിഡന്റ് വി.കെ അശോകൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥികളെ സ്വീകരിച്ചു. വാളകം പഞ്ചായത്ത് വികസന രേഖയുടെ അവതരണവും നടന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വാളകം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ റെജി, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി സജീവ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ.ടി നടരാജൻ, അഡ്വ. സൂരജ് ജോൺ, എറണാകുളം ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷൻ എൻഡിഎ സ്ഥാനാർത്ഥി അരുൺ പി മോഹൻ, മേഖല പ്രസിഡന്റ് എ. നാഗേഷ്, സംസ്ഥാന സമിതി കൗൺസിൽ അംഗം വി.എൻ വിജയൻ, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. സി.വി ജോണി, വൈസ് പ്രസിഡന്റ് പി.യു ഗോപാലകൃഷ്ണൻ, ഒബിസി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് എ.എസ് വിജുമോൻ, ദിലീപ് എസ് കല്ലാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

