പാചക റാണിക്ക് ആദരം
പൊതുവിദ്യാഭ്യാസ വകുപ്പ് കോതമംഗലം ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച പാചക മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ പാചക റാണി രാജി എ.ജിക്ക് ആദരം.
പാചക റാണിക്ക് ആദരം
പൊതുവിദ്യാഭ്യാസ വകുപ്പ് കോതമംഗലം ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച പാചക മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ രാജി എ.ജിക്ക് കാരക്കുന്നം ഫാത്തിമാതാ എൽ.പി. സ്കൂളിൽ ആദരം നൽകി. സ്കൂളിലെ പാചക തൊഴിലാളിയാണ് രാജി എ.ജി.
സമ്മാനം കരസ്ഥമാക്കിയ രാജിയെ അഭിനന്ദിച്ചുകൊണ്ട് സ്കൂളിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. ജോർജ് വള്ളോം കുന്നേൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വിൻസെന്റ് ജോസഫ് ഉൾപ്പെടെയുള്ള അധ്യാപകരും ജീവനക്കാരും ചേർന്ന് രാജിയെ ആദരിച്ചു.
യോഗത്തിൽ പങ്കെടുത്ത മറ്റ് അധ്യാപികമാർ: വിനിത പി, റെമ്മി മാണിച്ചൻ, ജെയ്മി മാത്യു, ലൈല വി.കെ, നിൻസി പി ജോളി, എൽന എൽദോസ്, ഹരിത കെ സത്യൻ, ജോയൽ മരിയ ലൂയിസ്, ജിസ്മിയ അമീൻ, അജു ജോർജ്, ലിന്റ ഫ്രാൻസിസ്, സാന്ദ്ര ജോൺസൺ, ബിനു ജോൺ, ജിൻസി ഷിബു, നിഖില ഷിജു എന്നിവർ പങ്കെടുത്തു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
