ഇനിയും

കുടുംബബന്ധങ്ങളുടെ കഥയുമായി ഇനിയും ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്ക്

ഇനിയും
കുടുംബബന്ധങ്ങളുടെ കഥയുമായി 'ഇനിയും' ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്ക്

കുടുംബബന്ധങ്ങളുടെ കഥയുമായി 'ഇനിയും' ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്ക്

​കൊച്ചി: അഷ്കർ സൗദാൻ, കൈലാഷ്, രാഹുൽ മാധവ്, സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന 'ഇനിയും' ഫെബ്രുവരി ആദ്യവാരം പ്രദർശനത്തിനെത്തും. ഗ്രാമീണ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

​യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി.ബി. നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിർമ്മാതാവ് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. റിയാസ് ഖാൻ, ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, സുനിൽ സുഖദ, കോട്ടയം രമേശ്, അംബികാ മോഹൻ, മോളി കണ്ണമാലി തുടങ്ങി മലയാളത്തിലെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​കനകരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് മോഹൻ സിത്താരയും രാഹുൽ പണിക്കരും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ വാക എന്നിവരുടേതാണ് വരികൾ. ശ്രീനിവാസ്, എടപ്പാൾ വിശ്വം, ശ്രുതി ബെന്നി എന്നിവരാണ് ഗായകർ. രഞ്ജിത്ത് എഡിറ്റിംഗും ഷറഫു കരൂപ്പടന്ന പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. പി.ആർ.ഒ: എ.എസ്. ദിനേശ്.