പെരുമ്പാവൂരിൽ ഫാക്ടറി അപകടത്തിൽ തൊഴിലാളി മരിച്ച സംഭവം ഉടമയിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കി
പെരുമ്പാവൂർ പുല്ലുവഴിയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ അപകടത്തിൽ തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ ഉടമയിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കി എറണാകുളം സി.ജെ.എം കോടതി ഉത്തരവ്.
പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറി അപകടം: ഉടമയിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കി
പെരുമ്പാവൂർ: പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ അപകടത്തിൽ തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ ഫാക്ടറി ഉടമയിൽ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കി. പെരുമ്പാവൂർ മലമുറി, പുല്ലുവഴിയിൽ പ്രവർത്തിക്കുന്ന 'മരിയൻ പ്ലൈ' എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. പെരുമ്പാവൂർ ഫാക്ടറീസ് & ബോയിലേഴ്സ് ഇൻസ്പെക്ടറാണ് ഫാക്ടറി നിയമപ്രകാരം ഈ നടപടിയെടുത്തത്.
ഫാക്ടറിയിൽ സ്ഥാപിച്ചിരുന്ന എയർ കംപ്രസ്സർ പ്രവർത്തിപ്പിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് തൊഴിലാളി മരണപ്പെട്ടത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഫാക്ടറി നിയമം ലംഘിച്ച് പ്രവർത്തിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തി. തുടർന്ന്, ഫാക്ടറി ഉടമയിൽ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും നിലവിലുള്ള നിയമലംഘനങ്ങൾ അടിയന്തരമായി പരിഹരിക്കാനും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്നാണ് വകുപ്പ് തലത്തിൽ നടപടികൾ പൂർത്തിയാക്കിയത്