ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാൻ പ്രത്യേക പദ്ധതികൾ: മുഖ്യമന്ത്രി വി.ഡി. സതീശൻ
പറവൂർ: ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളും തൊഴിൽദാതാക്കളും ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷവും പിന്തുണയും അർത്ഥവത്തായ തൊഴിൽ അവസരങ്ങളും ഒരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഭിന്നശേഷിക്കാർക്കായുള്ള നൈപുണ്യ വികസന കൗൺസിലും കൊത്തൊലെൻഗോ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററും സംയുക്തമായി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (IOCL) സി.എസ്.ആർ (CSR) പദ്ധതി വഴി സംഘടിപ്പിച്ച നൈപുണ്യ വികസന പരിശീലന പരിപാടിയുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസാര-ശ്രവണ വൈകല്യമുള്ളവരും ബൗദ്ധിക വൈകല്യമുള്ളവരുമായ ഉദ്യോഗാർത്ഥികളാണ് പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്. ഫുഡ് ആൻഡ് ബിവറേജ് സർവീസ് അസിസ്റ്റന്റ്, ഹോസ്പിറ്റാലിറ്റി അസോസിയേറ്റ് എന്നീ മേഖലകളിലായിരുന്നു പരിശീലനം. സംസ്ഥാനത്ത് വളർന്നുവരുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ തൊഴിൽ നേടാൻ ഈ കോഴ്‌സ് സഹായകരമായി.
ആബാ സോഫ്‌റ്റ്, ആസ്റ്റർ മെഡിസിറ്റി, ഫ്രോഗമൺ ഗാലക്സി, മാക് ഡൊണൾഡ്, ലെമൺ ട്രീ, സഫയർ ഫുഡ്‌സ്, പിസ ഹട്ട്, തമാര ഹോട്ടൽ, ക്ലബ് സുലൈമാനി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ഇവർക്ക് ഇതിനോടകം തൊഴിൽ ലഭ്യമായിട്ടുണ്ട്. ഭിന്നശേഷി ഒരു പരിമിതിയല്ല, അവസരം ലഭിച്ചാൽ കഴിവ് തെളിയിക്കാവുന്ന ശക്തിയാണെന്ന് തെളിയിക്കുന്നതാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വടക്കൻ പറവൂർ വാണിയക്കാട് മജ്‌ലിസ് ഹാളിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയർപേഴ്‌സൺ രമേഷ് ഡി. കുറുപ്പ്, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി. ടി. ബാബുരാജ്, ഇന്ത്യൻ ഓയിൽ പ്രതിനിധികളായ കെ. ജോൺ പ്രസാദ്, ടി. വി. ശിവൻ, ഗീതിക വർമ്മ, SCPwD സി.ഇ.ഒ രവീന്ദ്ര സിംഗ്, ഫാ. ഡോ. ഷോണി മാത്യു പെരുമ്പള്ളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
വട്ടവട കൊട്ടാക്കൊമ്പൂരിൽ മണ്ണിടിച്ചിൽ 2 മരണം കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ