തിരഞ്ഞെടുപ്പ് രീതികൾ പഠിക്കാൻ അന്താരാഷ്ട്ര സംഘം കൊച്ചിയിലെത്തി

എസ്റ്റോണിയ, കെനിയ തുടങ്ങി അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൊച്ചിയിലെത്തി. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും കൺട്രോൾ റൂമുകളും സംഘം സന്ദർശിക്കും.

തിരഞ്ഞെടുപ്പ് രീതികൾ പഠിക്കാൻ അന്താരാഷ്ട്ര സംഘം കൊച്ചിയിലെത്തി
തിരഞ്ഞെടുപ്പ് രീതികൾ പഠിക്കാൻ അന്താരാഷ്ട്ര സംഘം കൊച്ചിയിലെത്തി; അസിസ്റ്റൻ്റ് കളക്ടറുടെ നേതൃത്വത്തിൽ സ്വീകരണം

തിരഞ്ഞെടുപ്പ് രീതികൾ പഠിക്കാൻ അന്താരാഷ്ട്ര സംഘം കൊച്ചിയിലെത്തി; അസിസ്റ്റൻ്റ് കളക്ടറുടെ നേതൃത്വത്തിൽ സ്വീകരണം

​കൊച്ചി: ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനായി എസ്റ്റോണിയ, ജോർജിയ, ഫിജി, കെനിയ, നമീബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധി സംഘം കൊച്ചിയിലെത്തി. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) എത്തിയ സംഘത്തെ അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാറിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു.

​ജില്ലയിലെ തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങൾ, വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ എന്നിവ സംഘം സന്ദർശിക്കും. കൂടാതെ കാക്കനാട് സിവിൽ സ്റ്റേഷനിൽ അത്യാധുനിക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം, മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് സെൽ (MCMC) എന്നിവയുടെ പ്രവർത്തനങ്ങളും സംഘം വിലയിരുത്തും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയകളിലൊന്നായ ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതികളെ അടുത്തറിയാനാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എറണാകുളം ജില്ലയിൽ സന്ദർശനം നടത്തുന്നത്