ടൊവിനോ തോമസ് ചിത്രം മുൻപേ ചിത്രീകരണം ഊട്ടിയിൽ തുടങ്ങി റൊമാന്റിക് ഡ്രാമയുമായി സൈജു ശ്രീധരൻ

ടൊവിനോ തോമസ്, പുതുമുഖം മേഘന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന മുൻപേ സിനിമയുടെ ചിത്രീകരണം ഊട്ടിയിൽ ആരംഭിച്ചു.

ടൊവിനോ തോമസ് ചിത്രം മുൻപേ ചിത്രീകരണം ഊട്ടിയിൽ തുടങ്ങി റൊമാന്റിക് ഡ്രാമയുമായി സൈജു ശ്രീധരൻ
ടൊവിനോ തോമസിന്റെ 'മുൻപേ' ചിത്രീകരണം ഊട്ടിയിൽ ആരംഭിച്ചു; സംവിധാനം സൈജു ശ്രീധരൻ
ടൊവിനോ തോമസ് ചിത്രം മുൻപേ ചിത്രീകരണം ഊട്ടിയിൽ തുടങ്ങി റൊമാന്റിക് ഡ്രാമയുമായി സൈജു ശ്രീധരൻ
ടൊവിനോ തോമസ് ചിത്രം മുൻപേ ചിത്രീകരണം ഊട്ടിയിൽ തുടങ്ങി റൊമാന്റിക് ഡ്രാമയുമായി സൈജു ശ്രീധരൻ
ടൊവിനോ തോമസ് ചിത്രം മുൻപേ ചിത്രീകരണം ഊട്ടിയിൽ തുടങ്ങി റൊമാന്റിക് ഡ്രാമയുമായി സൈജു ശ്രീധരൻ

ടൊവിനോ തോമസ് ചിത്രം 'മുൻപേ' ചിത്രീകരണം ഊട്ടിയിൽ തുടങ്ങി; റൊമാന്റിക് ഡ്രാമയുമായി സൈജു ശ്രീധരൻ നായികയായി പുതുമുഖം മേഘന

ഊട്ടി  :ടൊവിനോ തോമസ്, പുതുമുഖം മേഘന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മുൻപേ'യുടെ ചിത്രീകരണം ആരംഭിച്ചു. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 ശനിയാഴ്ച ഊട്ടിയിലെ ഗ്ലെൻ മോറിലാണ് സിനിമയുടെ പൂജയും ചിത്രീകരണവും നടന്നത്. ടൊവിനോ തോമസ് ഭദ്രദീപം തെളിയിച്ച ചടങ്ങിൽ നിർമ്മാതാക്കളായ ഡോൾവിൻ കുര്യാക്കോസും അഭിനവ് മെഹ്റോത്രയും സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ടൊവിനോയും സഹോദരൻ ടിങ്സ്റ്റൺ തോമസും ചേർന്ന് ആദ്യ ഫസ്റ്റ് ക്ലാപ്പ് നൽകി.

​മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായെത്തിയ 'ഫുട്ടേജ്' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത ചിത്രസംയോജകൻ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. പനോരമ സ്റ്റുഡിയോസ്, തീയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കുമാർ മങ്ങാട്ട് പഥക്ക്, അഭിഷേക് പഥക്ക്, ടൊവിനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിംഗ്സ്റ്റൺ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

​90-കളുടെ പശ്ചാത്തലത്തിൽ നീലഗിരി കുന്നുകളിലെ ഒറ്റപ്പെട്ട ഒരിടത്ത് നടക്കുന്ന ഒരു വേറിട്ട പ്രണയകഥയാണ് ചിത്രം പറയുന്നത്. റോയ്സ്, റാണി എന്നീ ദാമ്പത്യ പങ്കാളികളുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ടൊവിനോ റോയ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മികച്ച നർത്തകി മേഘന റാണിയായെത്തുന്നു. വിനയ് ഫോർട്ട്, വിജയരാഘവൻ, ഷഹീർ മുഹമ്മദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ടീനാ തോമസ് രചന നിർവ്വഹിക്കുന്ന ചിത്രത്തിന് റെക്സ് വിജയനും ജിച്ചു ജോയും ചേർന്ന് സംഗീതം നൽകുന്നു.