നമ്മൾ ലഹരിമുക്ത സമൂഹത്തിനായുള്ള യോദ്ധാക്കൾ റോട്ടറി ക്ലബ്ബിന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കോതമംഗലം റോട്ടറി ക്ലബ്ബിന്റെയും കരാട്ടെ ക്ലബ്ബിന്റെയും നേതൃത്വത്തിൽ തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.
കോതമംഗലം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും ലഹരിവിരുദ്ധ സെമിനാറും
കോതമംഗലം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി കരാട്ടെ ക്ലബ്ബിന്റെ സഹകരണത്തോടെ തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും കോതമംഗലം റോട്ടറി ഭവനിൽ വെച്ച് സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾക്കുള്ള ബാഡ്ജ് വിതരണവും സെമിനാറിന്റെ ഉദ്ഘാടനവും കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിഖ് എ. നിർവഹിച്ചു. ലഹരിമുക്ത സമൂഹത്തിനായി പോരാടുന്ന യോദ്ധാക്കളാണ് നമ്മളെന്ന തിരിച്ചറിവോടെ തിന്മകളെ ചെറുത്തുതോൽപ്പിക്കാൻ ഓരോരുത്തരും മുന്നോട്ടുവരണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
റോട്ടറി ക്ലബ് പ്രസിഡന്റ് ജെബിൻ എം. പുതുക്കയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെയുള്ള കോതമംഗലം റോട്ടറി ക്ലബ്ബിന്റെ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിച്ചുകൊണ്ട് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അയച്ച ആശംസാസന്ദേശം ഡോ. എബിൻ റ്റി. എം. വേദിയിൽ വായിച്ചു.
തുടർന്ന് പ്രൊഫ. ഡോ. ഷാജൻ കുര്യാക്കോസ് ചൊല്ലിക്കൊടുത്ത ലഹരിമുക്ത പ്രതിജ്ഞ സദസ്സ് ഏറ്റുചൊല്ലി. പ്രോഗ്രാം കോർഡിനേറ്റർമാരായ സോണി തോമസ്, ജോയി പോൾ, പ്രോജക്ട് ചെയർമാൻ അഡ്വ. കെ. ഐ. ജേക്കബ് എന്നിവർ സംസാരിച്ചു. ബേസിൽ കൊറ്റാഞ്ചേരിയിൽ സ്വാഗതവും ഷാലു ജെബിൻ നന്ദിയും പറഞ്ഞു.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
