മൂവാറ്റുപുഴ വള്ളിക്കടവിൽ അപകടം പുഴയിൽ വീണ പ്ലസ് ടു വിദ്യാർത്ഥികൾക്കായി തിരച്ചിൽ തുടരുന്നു

ആവോലി വള്ളിക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ കാണാതായി; തിരച്ചിൽ തുടരുന്നു

മൂവാറ്റുപുഴ വള്ളിക്കടവിൽ അപകടം പുഴയിൽ വീണ പ്ലസ് ടു വിദ്യാർത്ഥികൾക്കായി തിരച്ചിൽ തുടരുന്നു
ആവോലി വള്ളിക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ കാണാതായി; തിരച്ചിൽ തുടരുന്നു.
മൂവാറ്റുപുഴ വള്ളിക്കടവിൽ അപകടം പുഴയിൽ വീണ പ്ലസ് ടു വിദ്യാർത്ഥികൾക്കായി തിരച്ചിൽ തുടരുന്നു
മൂവാറ്റുപുഴ വള്ളിക്കടവിൽ അപകടം പുഴയിൽ വീണ പ്ലസ് ടു വിദ്യാർത്ഥികൾക്കായി തിരച്ചിൽ തുടരുന്നു

മൂവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു

​മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ വള്ളിക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. പരീക്കപീടിക അടക്കാമുണ്ടക്കത്തിൽ ബിനുവിന്റെ മകൻ ക്രിസ് (17), വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകൻ അശ്വിൻ (17) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

​കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സുഹൃത്തുക്കളോടൊപ്പം വള്ളിക്കടവ് ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെ വിദ്യാർത്ഥികൾ പെട്ടെന്ന് ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സുഹൃത്തുക്കൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും പെട്ടെന്നുണ്ടായ ഒഴുക്ക് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

​ഉടൻ തന്നെ വാഴക്കുളം പോലീസും മൂവാറ്റുപുഴയിൽ നിന്നുള്ള പോലീസും , ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. രാത്രിയോടെ കോതമംഗലത്ത് നിന്നുള്ള വിദഗ്ധ പരിശീലനം ലഭിച്ച സ്കൂബ ഡൈവിംഗ് ടീമും സ്ഥലത്തെത്തി പരിശോധനയിൽ പങ്കുചേർന്നു. എന്നാൽ പുഴയിലെ ശക്തമായ ഒഴുക്കും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

​പുലർച്ചെ ഒരു മണിയായിട്ടും വിദ്യാർത്ഥികളെ കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്സും സ്കൂബ ടീമും പോലീസും നിലവിൽ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിൽ തുടരുകയാണ്. വിദ്യാർത്ഥികളെ കാണാതായ വാർത്തയുടെ ഞെട്ടലിലാണ് പ്രദേശം ഒന്നടങ്കം.