വിജയുടെ ആവേശം ജനനായകനിലെ രണ്ടാം ഗാനം ഒരു പേരെ വരലാര് പുറത്തിറങ്ങി

വിജയുടെ ആവേശം ജനനായകനിലെ രണ്ടാം ഗാനം ഒരു പേരെ വരലാര്പുറത്തിറങ്ങി ​തമിഴ് സൂപ്പർതാരം വിജയുടെ അവസാന ചിത്രമെന്ന നിലയിൽ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു

വിജയുടെ ആവേശം ജനനായകനിലെ രണ്ടാം ഗാനം ഒരു പേരെ വരലാര് പുറത്തിറങ്ങി
വിജയുടെ ആവേശം ജനനായകൻ

വിജയുടെ ആവേശം: ‘ജനനായകനിലെ’ രണ്ടാം ഗാനം ‘ഒരു പേരെ വരലാര്’ പുറത്തിറങ്ങി

​ചെന്നൈ: തമിഴ് സൂപ്പർതാരം വിജയുടെ അവസാന ചിത്രമെന്ന നിലയിൽ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ജനനായകൻ’ എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ഒരു പേരെ വരലാര്’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യുവ സംഗീത പ്രതിഭ അനിരുദ്ധ് രവിചന്ദറാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. വിശാൽ മിശ്രയും അനിരുദ്ധും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകാണ് വരികൾ രചിച്ചിരിക്കുന്നത്.

​ആദ്യ ഗാനമായ ‘ദളപതി കച്ചേരി’ക്ക് ലഭിച്ച വൻ വരവേൽപ്പിന് പിന്നാലെയാണ് രണ്ടാമത്തെ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജനങ്ങളുടെ നേതാവായും പോലീസ് ഓഫീസറായും വിജയ് എത്തുന്ന ചിത്രത്തിലെ മാസ് രംഗങ്ങളും രാഷ്ട്രീയ സൂചനകളും ഉൾക്കൊള്ളിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2026 ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും.

​ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.