മകൻ്റെ ലൊക്കേഷനിൽ സർപ്രൈസ് വിസിറ്റുമായി മെഗാസ്റ്റാർ
ഐ ആം ഗെയിം സെറ്റിൽ സർപ്രൈസ് വിസിറ്റുമായി മെഗാസ്റ്റാർ മകൻ്റെ ലൊക്കേഷനിൽ മമ്മൂട്ടി എത്തിയത് ആവേശം
'ഐ ആം ഗെയിം' സെറ്റിൽ സർപ്രൈസ് വിസിറ്റുമായി മെഗാസ്റ്റാർ; മകൻ്റെ ലൊക്കേഷനിൽ മമ്മൂട്ടി എത്തിയത് ആവേശം
കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ മെഗാസ്റ്റാർ മമ്മൂട്ടി സന്ദർശനം നടത്തി. ചിത്രീകരണം പുരോഗമിക്കുന്ന സെറ്റിലെത്തിയ മമ്മൂട്ടി, സംവിധായകൻ നഹാസ് ഹിദായത്ത്, പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ്, തമിഴ് സംവിധായകനും നടനുമായ മിഷ്കിൻ എന്നിവരുമായി ഏറെ നേരം സംവദിച്ചു. കായദു ലോഹർ, സംയുക്ത വിശ്വനാഥൻ തുടങ്ങിയ താരങ്ങളോടും അണിയറ പ്രവർത്തകർക്കുമൊപ്പം സമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. സെറ്റിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
'ആർ.ഡി.എക്സ്' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന ഈ ചിത്രം ദുൽഖർ സൽമാൻ്റെ കരിയറിലെ നാല്പതാം ചിത്രമാണ്. വേഫെറർ ഫിലിംസിൻ്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ആന്റണി വർഗീസ്, കതിർ, പാർത്ഥ് തിവാരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
കെ.ജി.എഫ്, വിക്രം, ലിയോ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ അൻപറിവ് മാസ്റ്റേഴ്സ് ആണ് ഈ ചിത്രത്തിൻ്റെയും സംഘട്ടനം നിർവ്വഹിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരുടേതാണ് തിരക്കഥ. ജിംഷി ഖാലിദ് ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു. വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തെ കാത്തിരിക്കുന്നത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
