തമ്പാൻ തോമസിന്റെ ആത്മകഥ എ ലൈഫ് ഇൻ സ്ട്രഗിൾ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു
തമ്പാൻ തോമസിന്റെ എ ലൈഫ് ഇൻ സ്ട്രഗിൾ എന്ന ആത്മകഥ രാഷ്ട്രീയ വിദ്യാർഥികൾക്ക് വഴികാട്ടിയാണെന്ന് പുസ്തക പ്രകാശനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു.
തമ്പാൻ തോമസിന്റെ ആത്മകഥ രാഷ്ട്രീയ വിദ്യാർഥികൾക്ക് വഴികാട്ടി മുഖ്യമന്ത്രി വി ഡി സതീശൻ എ ലൈഫ് ഇൻ സ്ട്രഗിൾ' പ്രകാശനം ചെയ്ത്
എറണാകുളം: തമ്പാൻ തോമസിന്റെ ആത്മകഥ രാഷ്ട്രീയ വിദ്യാർഥികൾക്ക് വഴികാട്ടിയാണെന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. തമ്പാൻ തോമസ് രചിച്ച എ ലൈഫ് ഇൻ സ്ട്രഗിൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംരക്ഷണത്തിനും തൊഴിലാളികളുടെ അവകാശങ്ങൾക്കുമായി ശക്തമായി നിലകൊണ്ട അദ്ദേഹം എച്ച്.എം.എസിന്റെ കേരളത്തിലെ സ്ഥാപക നേതാവെന്ന നിലയിൽ തൊഴിലാളി പ്രവർത്തന രംഗത്ത് ഗുരുതുല്യനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അരനൂറ്റാണ്ടുകാലം സോഷ്യലിസ്റ്റ് ആശയങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പോരാടിയ തമ്പാൻ തോമസ് സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകൻ, രാഷ്ട്രീയ നേതാവ്, തൊഴിലാളി നേതാവ്, പാർലമെന്റേറിയൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിത്വമാണ്.
സോഷ്യലിസ്റ്റുകളോട് തനിക്ക് വലിയ ആദരവാണുള്ളതെന്നും ജവഹർലാൽ നെഹ്റുവും റാം മനോഹർ ലോഹ്യയും തമ്മിലുള്ള സംവാദങ്ങൾ തന്റെ ഇഷ്ടവിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'എ ലൈഫ് ഇൻ സ്ട്രഗിൾ' രാഷ്ട്രീയ വിദ്യാർഥികൾക്ക് റഫറൻസ് ഗ്രന്ഥവും വഴികാട്ടിയുമാണെന്നും അഭിമാനത്തോടെയാണ് പുസ്തകം പ്രകാശനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എറണാകുളം സഹോദര സൗധം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പുസ്തക പ്രകാശനം നിർവഹിച്ചു. ഡോ. സിറിയക്ക് തോമസ് അദ്ധ്യക്ഷത വഹിച്ചു.
ജസ്റ്റിസ് ബാബു മാത്യു, തമ്പാൻ തോമസ്, അഡ്വ. നിംഗപ്പ ദേവരവർ, ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. സോണിയ ജോർജ്, കെ പി റെജി, അഡ്വ. എൻ.ഡി പ്രേമചന്ദ്രൻ, കായിക്കര ബാബു, ടോമി മാത്യു, ജോസഫ് ജൂഡ്, മനോജ് ടി സാരംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സർക്കാർ ആശുപത്രികളിൽ 1800 പുതിയ ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
വയനാട് സമ്പൂർണ ഇ മാലിന്യമുക്ത ജില്ലയാകും നവംബർ 1 ന് പ്രഖ്യാപനം മന്ത്രി അഡ്വ. ടി. സിദ്ദീഖ്
ഹെൽത്തി വയനാട് പദ്ധതിക്ക് തുടക്കം ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി സമഗ്ര വികസന മാതൃക
സിനിമയിലെ നായകന്മാരല്ല, സൈബർ ലോകത്തെ യഥാർത്ഥ നായകർ ഇവരാണ് കൊക്കൂണിൽ കൈയടി നേടി ദുൽഖർ സൽമാൻ
തമ്പാൻ തോമസിന്റെ ആത്മകഥ എ ലൈഫ് ഇൻ സ്ട്രഗിൾ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു
തിയേറ്ററുകളിലെ പോപ്കോണിലും ചായയിലും കൃത്രിമം പരിശോധന പ്രതിമാസമാക്കാൻ തീരുമാനം മന്ത്രി അനൂപ് ജേക്കബ്