സിനിമയിലെ നായകന്മാരല്ല, സൈബർ ലോകത്തെ യഥാർത്ഥ നായകർ ഇവരാണ് കൊക്കൂണിൽ കൈയടി നേടി ദുൽഖർ സൽമാൻ
കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന 19 ാമത് കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.പ്രമുഖ വ്യവസായി എം.എ. യൂസഫലി, ദുൽഖർ സൽമാൻ, മന്ത്രി ഡോ. റോജി എം. ജോൺ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
സൈബർ സുരക്ഷയുടെ കരുത്ത് വിളിച്ചോതി കൊക്കൂൺ 2026 സമാപിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു
എറണാകുളം: ഗ്രാൻഡ് ഹയാത്തിൽ നടന്ന 19-ാമത് കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഡ്രോൺ പറത്തി ഉദ്ഘാടനം ചെയ്തു.
അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിൽ കേരള പോലീസിന്റെയും സൈബർ ഡൊമിന്റെയും ഇടപെടലുകൾ സമ്മേളനത്തിൽ പ്രത്യേക പരാമർശവിഷയമായി.
സൈബർ സുരക്ഷയ്ക്ക് ഇന്നത്തെ കാലഘട്ടത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ നൂതന . സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സൈബർ കുറ്റവാളികൾ വ്യക്തികളുടെ സ്വകാര്യ ഇടങ്ങളിലേക്ക് കടന്നുകയറുന്ന സാഹചര്യം വർധിച്ചുവരികയാണെന്ന് മന്ത്രി ഡോ. റോജി എം. ജോൺ പറഞ്ഞു.
സ്ത്രീകൾ, കുട്ടികൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, എന്നിവരാണ് സൈബർ ഇടങ്ങളിൽ പ്രധാനമായും ലക്ഷ്യം വെക്കപ്പെടുന്നത്. സാധാരണക്കാരുടെ പണം തട്ടിയെടുക്കുന്നതുൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങളും വിവിധ സ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങളും ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരള പൊലീസും സൈബർഡോമും നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. സാങ്കേതികവിദ്യയുടെ വളർച്ച അനുകൂലമായും പ്രതികൂലമായും ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ, സൈബർ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ പൊലീസും വിദ്യാർഥികളും സാങ്കേതിക മേഖലയിലെ വിദഗ്ധരും സർക്കാർ ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം സമ്മേളനങ്ങൾ പുതിയ ആശയങ്ങൾ പങ്കുവയ്ക്കാനും സൈബർ സുരക്ഷാ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമ്മേളനം മികച്ച രീതിയിൽ സംഘടിപ്പിച്ച കേരള പോലീസിനെയും സംഘാടകരെയും മന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, ചലച്ചിത്രതാരം ദുൽഖർ സൽമാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സിനിമയിൽ നായകന്മാർക്ക് കൈയടി ലഭിക്കുമ്പോൾ, സൈബർ ലോകത്ത് യഥാർത്ഥ നായകർ നിശ്ശബ്ദരായി ജോലി ചെയ്ത് ദുരന്തങ്ങൾ തടയുകയും തങ്ങൾ കണ്ടിട്ടില്ലാത്ത മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് ദുൽഖർ സൽമാൻ പറഞ്ഞു. ഓരോ നെറ്റ്‌വർക്കിന് പിന്നിലും ഒരു വ്യക്തിയുടെ സ്വകാര്യതയും സമ്പാദ്യവും വിശ്വാസവും ഉണ്ടെന്ന് ദുൽഖർ സൽമാൻ ഓർമ്മിപ്പിച്ചു.
സമാപന സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി, ടോണി ചമ്മണി എം.എൽ.എ, വ്യവസായി യൂസഫ് അലി, ഡിജിപിമാരായ റവാഡ ചന്ദ്രശേഖർ, മനോജ്എബ്രഹാം, എഡിജിപി പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
സർക്കാർ ആശുപത്രികളിൽ 1800 പുതിയ ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
വയനാട് സമ്പൂർണ ഇ മാലിന്യമുക്ത ജില്ലയാകും നവംബർ 1 ന് പ്രഖ്യാപനം മന്ത്രി അഡ്വ. ടി. സിദ്ദീഖ്
ഹെൽത്തി വയനാട് പദ്ധതിക്ക് തുടക്കം ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി സമഗ്ര വികസന മാതൃക
സിനിമയിലെ നായകന്മാരല്ല, സൈബർ ലോകത്തെ യഥാർത്ഥ നായകർ ഇവരാണ് കൊക്കൂണിൽ കൈയടി നേടി ദുൽഖർ സൽമാൻ
തമ്പാൻ തോമസിന്റെ ആത്മകഥ എ ലൈഫ് ഇൻ സ്ട്രഗിൾ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു
തിയേറ്ററുകളിലെ പോപ്കോണിലും ചായയിലും കൃത്രിമം പരിശോധന പ്രതിമാസമാക്കാൻ തീരുമാനം മന്ത്രി അനൂപ് ജേക്കബ്