കേരള ഹൗസ് അസിസ്റ്റന്റ് എ.എസ്. സന്ദീപ് വിരമിച്ചു യാത്രയയപ്പ് നൽകി

ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ ഓഫീസിലെ അസിസ്റ്റന്റ് എ.എസ്. സന്ദീപിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. ചടങ്ങിൽ അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

കേരള ഹൗസ് അസിസ്റ്റന്റ് എ.എസ്. സന്ദീപ് വിരമിച്ചു യാത്രയയപ്പ് നൽകി
കേരള ഹൗസ് അസിസ്റ്റന്റ് എ.എസ്. സന്ദീപ്

​എ.എസ്. സന്ദീപിന് കേരള ഹൗസിൽ യാത്രയയപ്പ് നൽകി

​ന്യൂഡൽഹി: കേരള ഹൗസ് റസിഡന്റ് കമ്മീഷണർ ഓഫീസിലെ അസിസ്റ്റന്റ് എ.എസ്. സന്ദീപ് സർവീസിൽ നിന്നും വിരമിച്ചു. അദ്ദേഹത്തിന്റെ ദീർഘകാലത്തെ സേവനങ്ങളെ മുൻനിർത്തി കേരള ഹൗസ് കോൺഫറൻസ് ഹാളിൽ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.

​അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൺട്രോളർ എ.എസ്. ഹരികുമാർ, ലെയ്‌സൺ ഓഫീസർ രാഹുൽ കെ. ജയ്സ്വാർ, റസിഡന്റ് കമ്മീഷണർ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജി, കൺട്രോളർ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ജെ. ദീപ്തി, പി.വി. രാജഗോപാൽ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

​വിവിധ വകുപ്പുകളുടെ മേധാവികളും ജീവനക്കാരും സന്ദീപിന് ആശംസകൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ മികവിനെ അനുസ്മരിക്കുകയും ചെയ്തു. സഹപ്രവർത്തകരുടെ സ്നേഹസമ്മാനങ്ങളും ചടങ്ങിൽ കൈമാറി.