പ്രശാന്തേട്ടന്റെ മീശ വരുന്നു എ ഐ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന ചിത്രം
എ ഐ സാങ്കേതികവിദ്യയിൽ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന പ്രശാന്തേട്ടന്റെ മീശ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജയരാജ് വാര്യർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. മാത്യു സാമുവലാണ്
എ ഐ സാങ്കേതികവിദ്യയിൽ 'പ്രശാന്തേട്ടന്റെ മീശ'; ജയരാജ് വാര്യർ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കോഴിക്കോട്: പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യരെ പ്രധാന കഥാപാത്രമാക്കി നിർമ്മിക്കുന്ന പുതിയ ചിത്രം "പ്രശാന്തേട്ടന്റെ മീശ"യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. എ ഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യയുടെ സഹായത്തോടെ ശ്രീജിത്ത് പൊയിൽക്കാവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ മൻസൂർ പള്ളൂറിന്റെ ശ്രദ്ധേയമായ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമേരിക്കൻ മലയാളിയായ ഡോക്ടർ മാത്യു സാമുവലാണ് ചിത്രത്തിന്റെ നിർമ്മാണം.
സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും കോർത്തിണക്കി ഒരുക്കുന്ന ഈ ചിത്രത്തിന് സത്യചന്ദ്രൻ പൊയിൽക്കാവ് ഗാനരചനയും നിഖിൽ മോഹൻ സംഗീതസംവിധാനവും നിർവ്വഹിക്കുന്നു. വിപിൻ ചന്ദ്രൻ സിനിമാട്ടോഗ്രാഫി കൺസൽട്ടന്റായും രാഹുൽ ശങ്കർ ഫോട്ടോഗ്രാഫറായും പ്രവർത്തിക്കുന്നു. രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗ് കൺസൽട്ടന്റും ഹേമന്ത് കുമാർ എഡിറ്ററുമാണ്.
ചിത്രത്തിന്റെ ക്രിയേറ്റീവ് കൺസൽട്ടന്റ് അജ്ഞിത, അസോസിയേറ്റ് ക്രിയേറ്റർ അൻസാർ അലി, ഡിസൈൻ നിഥിൻ എന്നിവരാണ്
ഭാവനാ റിലീസിന്റെ പുതിയ മിസ്റ്ററി ത്രില്ലർ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന ഭൗമ വരുന്നു
പ്രശാന്തേട്ടന്റെ മീശ വരുന്നു എ ഐ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന ചിത്രം
ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസ് ഡിസ്കോ യിലെ ആദ്യ ഗാനം പുറത്തിറങ്ങി
13 മില്യൺ വ്യൂസ് കടന്ന് ദുൽഖറിന്റെ ‘ആകാശംലോ ഒക താര’ ടീസർ നവംബർ 20 ന് റിലീസ്
തല മൂടി, കയ്യിൽ തോക്കുമായി നിഗൂഢ രൂപം ദുരൂഹതകൾ നിറച്ച് ബാൻഡ് ഓഫ് ബ്രദേഴ്സ് ഫസ്റ്റ് ലുക്ക്
ആക്ഷൻ റിവഞ്ച് ത്രില്ലറുമായി ബിനു എസ് പ്രഹരം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി