വവ്വാൽ
ശരവണനായി വേഷപ്പകർച്ചയുമായി ലെവിൻ സൈമൺ ജോസഫ് വവ്വാൽ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
ശരവണനായി വേഷപ്പകർച്ചയുമായി ലെവിൻ സൈമൺ ജോസഫ്; 'വവ്വാൽ' ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: മലയാള സിനിമയിൽ ഇതുവരെ കാണാത്ത ലുക്കിൽ ലെവിൻ സൈമൺ ജോസഫ് എത്തുന്ന 'വവ്വാൽ' സിനിമയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കൽക്കി അവതാരത്തെ അനുസ്മരിപ്പിക്കുന്ന രൗദ്രഭാവത്തിൽ വേട്ടയ്ക്കൊരുങ്ങി നിൽക്കുന്ന 'ശരവണൻ' എന്ന കഥാപാത്രത്തെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ലെവിന്റെ കരിയറിലെ എട്ടാമത്തെ ചിത്രമാണിത്. കഥാപാത്രത്തിന് വേണ്ടി മാസങ്ങളോളം നീണ്ട കഠിനമായ ശാരീരിക പരിശീലനങ്ങളാണ് താരം നടത്തിയത്.
ഷാഹ്‌മോൻ ബി. പറേലിൽ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ആക്ഷൻ പീരിയഡ് ഡ്രാമയായാണ് ഒരുങ്ങുന്നത്. മകരന്ദ് ദേശ്‌പാണ്ഡെ, അഭിമന്യു സിംഗ്, മുത്തുകുമാർ എന്നിവർക്കൊപ്പം ലെവിൻ സൈമൺ ജോസഫും പ്രധാന വേഷത്തിൽ എത്തുന്നു. മറാത്തി നടി ലക്ഷ്മി ചപോർക്കറാണ് നായിക. മണികണ്ഠൻ ആചാരി, സുധി കോപ്പ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി.ബി നിർമ്മിക്കുന്ന ചിത്രത്തിന് മനോജ് എം.ജെ ഛായാഗ്രഹണവും ജോൺസൺ പീറ്റർ സംഗീതവും നിർവഹിക്കുന്നു. വരും ദിവസങ്ങളിൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന കൂടുതൽ അപ്ഡേറ്റുകൾ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
