കോഴിക്കോട് ബേപ്പൂരിൽ കടലിൽ കുടുങ്ങിയ 17 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ ബോട്ടിലെ 17 മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഫറോക്ക് ചന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ബേപ്പൂരിൽ കടലിൽ കുടുങ്ങിയ 17 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കോഴിക്കോട്: ബേപ്പൂർ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയി കടലിൽ കുടുങ്ങിയ 17 മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി കരയിലെത്തിച്ചു. കടലുണ്ടി കപ്പലങ്ങാടിക്ക് പടിഞ്ഞാറുഭാഗത്തുവെച്ചാണ് ബോട്ടിന്റെ എൻജിൻ തകരാറിലായത്.
തുടർന്ന് നടത്തിയ കൂട്ടായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബോട്ടിലുണ്ടായിരുന്ന മുഴുവൻ തൊഴിലാളികളെയും കരയിലെത്തിക്കാൻ കഴിഞ്ഞത്. ചെറിയ പരിക്കുകളേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി ഫറോക്ക് ചന്ത ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
