എസ്.വൈ.എസ്. നൈറ്റ് മാർച്ച്
മൂവാറ്റുപുഴ കേരള മുസ്ലിം ജമാഅത്തിന് കീഴിൽ സംഘടിപ്പിക്കുന്ന കേരള യാത്ര
കേരള യാത്രയുടെ മുന്നോടിയായി എസ്.വൈ.എസ്. നൈറ്റ് മാർച്ച് നടത്തി
മൂവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്തിന് കീഴിൽ സംഘടിപ്പിക്കുന്ന കേരള യാത്രയുടെ പ്രചരണാർത്ഥം എസ്.വൈ.എസ്. മൂവാറ്റുപുഴ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മൂവാറ്റുപുഴ വൺവേ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കിഴക്കേക്കരയിൽ സമാപിച്ചു.
സമാപന സമ്മേളനത്തിൽ 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തെ ആസ്പദമാക്കി കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എം.പി. അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി പ്രഭാഷണം നടത്തി. എസ്.വൈ.എസ്. എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഷാജഹാൻ സഖാഫി, കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ബഷീർ മാസ്റ്റർ, സെക്രട്ടറി നിയാസ് ഹാജി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
എസ്.വൈ.എസ്. സോൺ ജനറൽ സെക്രട്ടറി അജ്മൽ സഖാഫി, ഭാരവാഹികളായ സൈഫു റഹ്മാൻ അസ്ഹരി, അബ്ബാസ് മുസ്‌ലിയാർ, നൂറുദ്ദീൻ സഖാഫി, അനസ് പുഴക്കര തുടങ്ങിയവർ മാർച്ചും പ്രചരണ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു. കേരള യാത്രയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
