​ശബരിമല സ്വർണ്ണക്കൊള്ള മുരാരി ബാബുവിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഊർജിതമാക്കി

​ശബരിമല സ്വർണ്ണക്കൊള്ള മുരാരി ബാബുവിനെ ഇ.ഡി ചോദ്യം ചെയ്യുന്നു
ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിനെ ഇ.ഡി ചോദ്യം ചെയ്യുന്നു കൂടുതൽ പ്രമുഖർക്ക് കുരുക്ക് മുറുകുന്നു

​ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിനെ ഇ.ഡി ചോദ്യം ചെയ്യുന്നു; കൂടുതൽ പ്രമുഖർക്ക് കുരുക്ക് മുറുകുന്നു

​കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഊർജിതമാക്കി. കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി ബാബുവിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫിസിൽ രാവിലെ 10 മണിയോടെയാണ് അദ്ദേഹം ഹാജരായത്.

​നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മുരാരി ബാബുവിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി സമൻസ് അയച്ചിരുന്നു. ശബരിമല ദ്വാരപാലക വിഗ്രഹം, കട്ടിളപാളി എന്നിവയിൽ സ്വർണ്ണത്തിന് പകരം ചെമ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നിലവിലെ നടപടി. ക്രമക്കേടിലൂടെ സമ്പാദിച്ച പണം എവിടെയൊക്കെ നിക്ഷേപിച്ചു, ഈ പണം ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്.

​മുരാരി ബാബുവിനെ കൂടാതെ, കേസിൽ ജാമ്യം ലഭിച്ച മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാർ എന്നിവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഹൈക്കോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) ശേഖരിച്ച തെളിവുകളും മൊഴികളും കോടതി അനുമതിയോടെ ഇ.ഡി നേരത്തെ പരിശോധിച്ചിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. ശബരിമല തന്ത്രി കണ്ഠരര് രാജീവര്, മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള ഒൻപത് പ്രതികൾക്കും ഉടൻ തന്നെ ഇ.ഡി സമൻസ് അയക്കുമെന്നാണ് സൂചന.