രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം: ഇന്ദിരാഭവനിൽ അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം: കെപിസിസി ആസ്ഥാനത്ത് അനുസ്മരണ സമ്മേളനം നടന്നു
തിരുവനന്തപുരം: ഭാരതത്തിന്റെ പ്രിയപുത്രനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വിപുലമായ ചടങ്ങുകളോടെ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഇന്ദിരാഭവനിൽ നടന്ന പ്രത്യേക അനുസ്മരണ സമ്മേളനം കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ആധുനിക ഭാരതത്തിന്റെ ശില്പിയായ രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണമുള്ള ഭരണപരിഷ്കാരങ്ങൾ രാജ്യം എക്കാലവും ഓർമ്മിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെപിസിസി അധ്യക്ഷനും മന്ത്രിയുമായ അഡ്വ. സണ്ണി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളും പ്രവർത്തകരും ഇന്ദിരാഭവനിലെ രാജീവ് ഗാന്ധിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിച്ചു.
സംസ്ഥാന മന്ത്രിമാരായ ശ്രീ. പി. സി. വിഷ്ണുനാഥ്, ശ്രീ. എ. പി. അനിൽകുമാർ, ശ്രീ. ടി. സിദ്ദിഖ്, ശ്രീമതി ബിന്ദു കൃഷ്ണ, ശ്രീമതി കെ. എ. തുളസി എന്നിവരും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. പ്രമുഖ കോൺഗ്രസ് നേതാക്കളും കെപിസിസി ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെയാണ് അനുസ്മരണ സമ്മേളനം സമാപിച്ചത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
