തൊടുപുഴ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സന്ദർശിച്ച് മന്ത്രി കെ. എ. തുളസി ആദിദേവിന്റെ ആരോഗ്യനില തൃപ്തികാരം

മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സന്ദർശിച്ച് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി. മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട നാലര വയസ്സുകാരൻ ആദിദേവിന്റെ ആരോഗ്യനില മന്ത്രി വിലയിരുത്തി.

തൊടുപുഴ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സന്ദർശിച്ച് മന്ത്രി കെ. എ. തുളസി ആദിദേവിന്റെ ആരോഗ്യനില തൃപ്തികാരം
മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സന്ദർശിച്ച് മന്ത്രി കെ. എ. തുളസി; ആദിദേവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വിലയിരുത്തി
തൊടുപുഴ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സന്ദർശിച്ച് മന്ത്രി കെ. എ. തുളസി ആദിദേവിന്റെ ആരോഗ്യനില തൃപ്തികാരം
തൊടുപുഴ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സന്ദർശിച്ച് മന്ത്രി കെ. എ. തുളസി ആദിദേവിന്റെ ആരോഗ്യനില തൃപ്തികാരം

മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സന്ദർശിച്ച് മന്ത്രി കെ. എ. തുളസി; നാലര വയസ്സുകാരൻ ആദിദേവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വിലയിരുത്തി.

തൊടുപുഴ: മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സന്ദർശിച്ച് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി. സ്ഥാപനത്തിലെ കുട്ടികളുടെ ക്ഷേമവും ആരോഗ്യ നിലവാരവും മന്ത്രി നേരിട്ടെത്തി വിലയിരുത്തി.

​വള്ളക്കടവ് ഫോറസ്റ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട നാലര വയസ്സുകാരൻ ആദിദേവിന്റെ പരിചരണവും ആരോഗ്യനിലയും മന്ത്രി പ്രത്യേകമായി അന്വേഷിച്ചറിഞ്ഞു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ (DCPU) ഇടപെടലിലൂടെയാണ് ആദിദേവിനെ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിൽ പ്രവേശിപ്പിച്ചത്.

​നേരത്തെ പോഷകാഹാരക്കുറവ് കണ്ടെത്തിയതിനെ തുടർന്ന് പട്ടികവർഗ്ഗ വകുപ്പിന്റെ ഇടപെടലിലൂടെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ഒരു മാസം ചികിത്സിച്ചിരുന്നു. വള്ളക്കടവ് അങ്കണവാടി വഴി തുടർ പോഷകാഹാരവും ഉറപ്പാക്കി. ആരോഗ്യനിലയിൽ പുരോഗതി രേഖപ്പെടുത്തിയ ശേഷമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും (CWC) DCPOയുടെയും ഏകോപനത്തോടെ കുട്ടിയെ പുതിയ സ്ഥാപനത്തിലേക്ക് മാറ്റിയത്.

​അനാഥരും ഒറ്റപ്പെട്ടവരുമായ കുട്ടികളുടെ സംരക്ഷണത്തിനായി ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി സർക്കാരിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. സ്ഥാപന സെക്രട്ടറി ജോഷി മാത്യു, ബിൻസി ജോഷി, ജീവനക്കാർ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.

​അതിപിന്നാക്ക ഗോത്രവിഭാഗമായ മലമ്പണ്ടാര സമുദായത്തിന് 'സ്പെഷ്യൽ പാക്കേജ്' വഴി പുനരധിവാസവും വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വള്ളക്കടവിലെ കുട്ടികൾക്ക് 'വിദ്യാവാഹിനി' വാഹനസൗകര്യവും കുടുംബങ്ങൾക്ക് പ്രതിമാസ ഭക്ഷണ കിറ്റും ചികിത്സാ സഹായങ്ങളും തടസ്സമില്ലാതെ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു