സി ഐ എസ് സി ഇ സോൺ സി കരാട്ടെ 10 സ്വർണ്ണവുമായി ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂൾ വൻ വിജയം
സി ഐ എസ് സി ഇ. സോൺ സി കരാട്ടെ ചാമ്പ്യൻഷിപ്പിൽ 10 സ്വർണ്ണമടക്കം 16 മെഡലുകൾ നേടി കോതമംഗലം ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂൾ മിന്നുന്ന വിജയം കൈവരിച്ചു. വിജയികളെ അനുമോദിച്ചു.ലക്ഷ്യം 2036 ഒളിമ്പിക്സ്
സി ഐ എസ് സി ഇ സോൺ-സി കരാട്ടെ: 10 സ്വർണ്ണത്തിന്റെ തിളക്കത്തിൽ ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂൾ
കോതമംഗലം: അങ്കമാലി കിടങ്ങൂർ ഓക്സീലിയം സ്കൂളിൽ വെച്ച് നടന്ന സി ഐ എസ് സി ഇ (CISCE) സോൺ-സി കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയവുമായി കോതമംഗലം ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂൾ. 10 സ്വർണ്ണവും 5 വെള്ളിയും 1 വെങ്കലവും അടക്കം ആകെ 16 മെഡലുകൾ വാരികൂട്ടിയാണ് ക്രിസ്തുജ്യോതിയുടെ കായികതാരങ്ങൾ സ്കൂളിന്റെ അഭിമാനമായി മാറിയത്. സ്വർണ്ണമെഡൽ നേടിയ 10 വിദ്യാർത്ഥികൾ റീജിയണൽ തല മത്സരത്തിലേക്ക് യോഗ്യത നേടി.
വിജയികൾക്കായി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്ററും വൈസ് പ്രിൻസിപ്പലുമായ റവ. ഫാ. ജെയിംസ് മുണ്ടോലിക്കൽ വിജയികളെയും പരിശീലകരായ ജോയി പോൾ, കെ. ജി. അഭയ്കൃഷ്ണൻ എന്നിവരെയും പൊന്നാടയണിയിച്ച് ആദരിച്ചു.
2036-ൽ ഇന്ത്യയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മെഡലുകൾ നേടാൻ ഇന്നുതൊട്ടേ കഠിനപ്രയത്നം ആരംഭിക്കണമെന്ന് ഫാ. ജെയിംസ് മുണ്ടോലിക്കൽ ആശംസ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ സോജൻ മാത്യു അധ്യക്ഷത വഹിച്ചു.
കായിക അധ്യാപിക മഹിമ ജോൺ, ടീം ക്യാപ്റ്റൻമാരായ മാധവ് അജി, എയ്ഞ്ചൽ മരിയ ആന്റണി എന്നിവർ സംസാരിച്ചു. ആക്ടിവിറ്റി കോർഡിനേറ്റർ ടിന്റു മാത്യു സ്വാഗതവും ടീം മാനേജർ സജന ബേബി നന്ദിയും പറഞ്ഞു.
പാഠ്യവിഷയങ്ങൾക്കൊപ്പം യോഗ, ചെസ്സ്, ക്രിക്കറ്റ്, സ്കേറ്റിംഗ്, കരാട്ടെ തുടങ്ങിയ കായിക മേഖലകളിലും മികവ് പുലർത്തി കോതമംഗലത്തിന്റെ പ്രധാന സ്പോർട്സ് ഹബ്ബായി ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂൾ വളർന്നുവരികയാണ്
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
