നഴ്സസ് വാരാഘോഷത്തിന് കോഴിക്കോട് തുടക്കം എ.ഡി.എം പി. അഖിൽ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ജില്ലാതല നഴ്‌സസ് വാരാഘോഷത്തിന് തുടക്കമായി. എ.ഡി.എം പി. അഖില്‍ ഉദ്ഘാടനം ചെയ്തു. മെയ് 12 വരെ കലാ കായിക പരിപാടികളോടെ ആഘോഷം തുടരും.
നഴ്സസ് വാരാഘോഷത്തിന് കോഴിക്കോട് തുടക്കം; ഉദ്ഘാടനം എ.ഡി.എം നിർവഹിച്ചു
കോഴിക്കോട്: ജില്ലയിൽ നഴ്സസ് വാരാഘോഷത്തിന് ആവേശകരമായ തുടക്കം. ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് എസ്.കെ. പൊറ്റെക്കാട് ഹാളില്‍ വെച്ച് എ.ഡി.എം. പി. അഖില്‍ നിര്‍വഹിച്ചു. മെയ് 12 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ. രാജാറാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യമേഖലയിൽ നഴ്സുമാർ നൽകുന്ന നിസ്തുലമായ സേവനങ്ങളെ ചടങ്ങിൽ പ്രകീർത്തിച്ചു. എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സി.കെ. ഷാജി, ജില്ലാ നഴ്‌സിങ് ഓഫീസര്‍ സി. പദ്മിനി, കോഴിക്കോട് ജി.എം.എച്ച്.സി സൂപ്രണ്ട് ഡോ. സരള നായര്‍ എന്നിവർ സംസാരിച്ചു.
വാരാഘോഷത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ നഴ്സുമാർക്കായി വിവിധ കലാ-കായിക മത്സരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് ബീച്ച് ഗവ. ജനറൽ ഹോസ്പിറ്റൽ ചീഫ് നഴ്സിങ് ഓഫീസർ പി. ഷൈല, ഗവ. നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ ഇൻ-ചാർജ് പി.ജി. സന്തോഷ്, ലീജ എസ്. ഖാന്‍, ഇ.ജി. ഷീബ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

