സെപ്റ്റംബർ 11 ന് തൊഴിൽ മേള പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 11 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. യോഗ്യത, പ്രായപരിധി, രജിസ്ട്രേഷൻ വിവരങ്ങൾ അറിയാം.
തിരുവനന്തപുരത്ത്സെപ്റ്റംബർ 11-ന് തൊഴിൽ മേള പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
തിരുവനന്തപുരം: തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേള സെപ്റ്റംബർ 11-ന് നടക്കും. കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രാവിലെ 11 മണി മുതലാണ് മേള ആരംഭിക്കുന്നത്.
കുറഞ്ഞത് പത്താം ക്ലാസ് യോഗ്യതയുള്ളവർ മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. 40 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം.
മേളയിൽ പങ്കെക്കാൻ താല്പര്യമുള്ളവർ തിരിച്ചറിയൽ രേഖയും (ഐഡി കാർഡ്) സർട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്. ഒറ്റത്തവണയായി 300 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തെയും മറ്റ് ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ വഴി സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന അഭിമുഖങ്ങളിലും ജോബ് ഫെയറുകളിലും തുടർന്നും പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8921916220, 04712992609 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.