സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ, തൊടുപുഴ പോക്സോ കോടതി എന്നിവിടങ്ങളിലേക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പാനൽ തയ്യാറാക്കുന്നതിന് യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 1 വരെ അപേക്ഷിക്കാം.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇടുക്കിയിലെ പോക്സോ, ഫാസ്റ്റ് ട്രാക്ക് കോടതികളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം; അപേക്ഷകൾ ക്ഷണിച്ചു

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: ഇടുക്കി ജില്ലയിലെ വിവിധ കോര്‍ട്ട് സെന്ററുകളിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍, അഡീഷണല്‍ ജില്ലാ & സെഷന്‍സ് കോടതി-l, (പോക്സോ) തൊടുപുഴ എന്നീ കോടതികളിലെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുളള അഭിഭാഷകരുടെ പാനലില്‍ ഉള്‍പ്പെടുത്തുന്നതിന് യോഗ്യരായ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തിട്ടുള്ളതും കുറഞ്ഞത് 7 വര്‍ഷം പ്രാക്ടീസുള്ളതുമായ യോഗ്യരായ അഭിഭാഷകര്‍ പാസ്‌പോര്‍ട്ട് സൈസ്, ഫോട്ടോ പതിച്ച ബയോ-ഡാറ്റയും, ജനനത്തീയതി, ജാതി, യോഗ്യത, ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രാക്ടീസ് സംബന്ധിച്ച് ബാര്‍ അസോസിയേഷനില്‍ നിന്നുമുള്ള അസല്‍ സാക്ഷ്യപത്രം കൂടാതെ അപേക്ഷകന്‍/അപേക്ഷക നടത്തിയ ഗൗരവമുള്ള മൂന്നോ നാലോ സെഷന്‍സ് കേസുകളുടെയും, ക്രിമിനല്‍ കേസുകളുടെയും, വിധിപ്പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 1 ന് വൈകിട്ട് 5.00 മണിക്ക് മുന്‍പായി ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232242, 04862 232303