ശബരിമല തീർത്ഥാടകർക്ക് വഴികാട്ടിയായി ശരൺ വിവരങ്ങൾ ആറ് ഭാഷകളിൽ വിരൽത്തുമ്പിൽ
ശബരിമല തീർത്ഥാടകർക്കായി ഇടത്താവളം, ശുചിമുറി, പാർക്കിംഗ്, ചാർജിംഗ് പോയിന്റ്, പ്രാദേശിക അറിയിപ്പുകൾ എന്നിവ ആറ് ഭാഷകളിൽ ലഭ്യമാക്കുന്ന തദ്ദേശ വകുപ്പിന്റെ ശരൺ (SARAN) ആപ്പ് നിലവിൽ വന്നു.
ശബരിമല തീർത്ഥാടകർക്ക് വഴികാട്ടിയായി 'ശരൺ'; വിവരങ്ങൾ ആറ് ഭാഷകളിൽ വിരൽത്തുമ്പിൽ
പത്തനംതിട്ട : ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് 'ശരൺ' (SARAN) ആപ്പ് അവതരിപ്പിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് യാത്ര സുഗമമാക്കുന്നതിനായി മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ആറ് ഭാഷകളിലാണ് ഈ സേവനം സജ്ജമാക്കിയിരിക്കുന്നത്.
തീർത്ഥാടന പാതകളിലെ ഇടത്താവളങ്ങൾ, ശുചിമുറി സൗകര്യങ്ങൾ, വാഹന പാർക്കിംഗ് കേന്ദ്രങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിംഗ് പോയിന്റുകൾ, പ്രാദേശിക അറിയിപ്പുകൾ തുടങ്ങിയ സുപ്രധാന വിവരങ്ങളെല്ലാം 'ശരൺ' ആപ്പിലൂടെ തീർത്ഥാടകർക്ക് എളുപ്പത്തിൽ അറിയാൻ സാധിക്കും. ഭാഷാപരമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കി എല്ലാ ഭക്തർക്കും വിവരങ്ങൾ വേഗത്തിൽ മനസ്സിലാക്കുന്നതിനാണ് ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടെ ആറ് ഭാഷകളിൽ സംവിധാനം ഒരുക്കിയിട്ടുള്ളത്.
https://saran.lsgdpr.in/ എന്ന ഔദ്യോഗിക ലിങ്ക് വഴിയോ തീർത്ഥാടകർക്ക് ഈ ഡിജിറ്റൽ സംവിധാനം നേരിട്ട് ഉപയോഗിക്കാവുന്നതാണ്.
ശബരിമല തീർത്ഥാടകർക്ക് വഴികാട്ടിയായി ശരൺ വിവരങ്ങൾ ആറ് ഭാഷകളിൽ വിരൽത്തുമ്പിൽ
അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും വിലയേറിയത് ലീപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ. റോജി എം. ജോൺ
ഡെന്റ്കെയർ മൂവാറ്റുപുഴ മാരത്തൺ 2027 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും
വികസിത് ഭാരത് യൂത്ത് പാർലമെന്റ്മൂന്നുപേർ സംസ്ഥാനതലത്തിലേക്ക്
വണ്ടൂർ ഗവ. ഗേൾസ് സ്കൂളിന് 4.5 കോടിയുടെ പുതിയ കെട്ടിടം കൂടുതൽ വികസന പദ്ധതികൾ പ്രഖ്യാപിച്ചു
എൻ.എസ്.ടി.ഐയിൽ കൗശൽ ദീക്ഷാന്ത് സമാരോഹ്