ആദികടലായിയിൽ വിനോദസഞ്ചാര വികസനത്തിന് വലിയ സാധ്യതയെന്ന് മന്ത്രി റോജി എം ജോൺ

കണ്ണൂർ കോർപ്പറേഷനിലെ ആദികടലായി ഡിവിഷന്റെ വികസന സ്വപ്നങ്ങൾക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. ഫ്യൂച്ചർ ഓഫ് ആദികടലായി ടേബിൾടോക്ക് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദികടലായിയിൽ വിനോദസഞ്ചാര വികസനത്തിന് വലിയ സാധ്യതയെന്ന് മന്ത്രി റോജി എം ജോൺ
ഫ്യൂച്ചർ ഓഫ് ആദികടലായി' ടേബിൾടോക്ക് പരിപാടിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ സംസാരിക്കുന്നു
ആദികടലായിയിൽ വിനോദസഞ്ചാര വികസനത്തിന് വലിയ സാധ്യതയെന്ന് മന്ത്രി റോജി എം ജോൺ
ആദികടലായിയിൽ വിനോദസഞ്ചാര വികസനത്തിന് വലിയ സാധ്യതയെന്ന് മന്ത്രി റോജി എം ജോൺ

ആദികടലായിയിൽ വിനോദസഞ്ചാര വികസനത്തിന് വലിയ സാധ്യതയെന്ന് മന്ത്രി റോജി എം ജോൺ

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ തീരപ്രദേശമായ ആദികടലായി ഡിവിഷന് വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യതകളാണുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ചൂണ്ടിക്കാട്ടി. ആദികടലായി ഡിവിഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഫ്യൂച്ചർ ഓഫ് ആദികടലായി' എന്ന ടേബിൾടോക്ക് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ഭരണനിർവഹണത്തിലും പദ്ധതി രൂപീകരണത്തിലും പ്രാദേശിക ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് വികസനപദ്ധതി തയ്യാറാക്കുന്ന ആദികടലായി പോലുള്ള ടേബിൾടോക്ക് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ആദികടലായിയുടെ വികസന സ്വപ്നങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പ് നൽകി.

​പരിപാടിയിൽ മേയർ അഡ്വ. പി ഇന്ദിര അധ്യക്ഷത വഹിച്ചു. ഓരോ പ്രദേശത്തിനും വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഉള്ളതെന്നും അതനുസരിച്ച് ആ പ്രദേശത്തിന്റെ വികസനനയം തയാറാക്കുന്നത് മികച്ച രീതിയാണെന്ന് മേയർ വ്യക്തമാക്കി. വിനോദസഞ്ചാര രംഗത്ത് കണ്ണൂർ കോർപ്പറേഷൻ പുതിയ പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും ഇതിന്റെ ഭാഗമായി പയ്യാമ്പലത്ത് പുതിയ ഇടപെടലുകളും ശ്മശാനം നവീകരണവും ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

​കോർപ്പറേഷൻ ഡിവിഷനുകളിൽ ഏറ്റവും കൂടുതൽ വികസന സാധ്യതയുള്ളത് ആദികടലായിക്കാണെന്ന് ചടങ്ങിൽ സംസാരിച്ച അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ അഭിപ്രായപ്പെട്ടു.

​ആദികടലായി ഡിവിഷനിലെ അർഹരായവർക്ക് വീട് നിർമിച്ചു നൽകുന്ന 'നവഭവനം' പദ്ധതിയുടെ ലോഗോ മന്ത്രി റോജി എം ജോൺ പ്രകാശനം ചെയ്തു. കൗൺസിൽ കെയർ, കൗൺസിലർ ആപ്പ് എന്നിവയുടെ ലോഞ്ചിങ് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർവഹിച്ചു. കൊട്ടിയൂർ ഉത്സവസമയത്ത് പ്രതിദിനം രണ്ട് ലക്ഷത്തോളം തീർഥാടകർ എത്തുന്നുണ്ടെന്നും, അവർ കണ്ണൂരിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള സാധ്യത ആദികടലായി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

​പരിപാടിയിൽ അഡ്വ. ടി.ഒ മോഹനൻ എം.എൽ.എയേയും കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഫർഹാൻ മുണ്ടേരിയെയും ചടങ്ങിൽ ആദരിച്ചു. കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിജിൽ ചന്ദ്രൻ മാക്കുറ്റി, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. ഷമീമ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ, എഴുത്തുകാരൻ കെ.സി ഉമേഷ് ബാബു, കിയാൽ ഡയറക്ടർ ഡോ. എം.പി ഹസൻ കുഞ്ഞി, കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് അജിമോൻ തുടങ്ങിയവർ സംബന്ധിച്ചു