മാധ്യമ ലോകത്തിന്റെ കഥയുമായി ഉടുമ്പൻചോല വിഷൻ ശ്രദ്ധേയമായി ട്രെയ്‌ലർ
സലാം ബുഖാരി സംവിധാനം ചെയ്യുന്ന ഉടുമ്പൻചോല വിഷൻ ചിത്രത്തിന്റെ ട്രെയ്‌ലർ ഫഹദ് ഫാസിൽ, ടൊവിനോ, ജോജു, സിദ്ധിഖ് എന്നിവർ ചേർന്ന് റിലീസ് ചെയ്തു. ചിത്രം ഒക്ടോബർ 21 ന് തിയേറ്ററുകളിലെത്തും
ഉടുമ്പൻചോല വിഷൻ ട്രെയ്‌ലർ പുറത്തിറങ്ങി ചിത്രം ഒക്ടോബർ 21-ന് തിയേറ്ററുകളിൽ
കൊച്ചി: വർത്തമാനകാല മാധ്യമ ലോകത്തിന്റെയും വാർത്താ നിർമ്മിതിയുടെയും പിന്നാമ്പുറ കഥകൾ പറയുന്ന 'ഉടുമ്പൻചോല വിഷൻ' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. പ്രമുഖ താരങ്ങളായ ഫഹദ് ഫാസിൽ, ജോജു ജോർജ്, ടൊവിനോ തോമസ്, സിദ്ധിഖ് എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ചിത്രം ഒക്ടോബർ 21-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
അൻവർ റഷീദിന്റെ സഹസംവിധായകനായി ശ്രദ്ധേയനായ സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. ഒരു പൂർണ്ണ മാസ്സ് എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രം എ&ആർ മീഡിയ ലാബ്സ്, യുബി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ അഷർ അമീർ, റിയാസ് കെ. മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അലൻ റോഡ്നിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
മാത്യു തോമസ്, മിലിന്ദ് സോമൻ, ശ്രീനാഥ് ഭാസി, സിദ്ധിഖ്, ദിലീഷ് പോത്തൻ, വിശാഖ് നായർ, അശോകൻ, ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഗബ്രി ജോസ്, ഹസ്ലി അമാൻ, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്മാൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹർഷൻ, സംഗീതം: ഗോപി സുന്ദർ. പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ആലിയ അഷർ, മേക്കപ്പ്: റോണക്സ് സേവ്യർ. കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ് എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാർ, സുഹൈൽ കോയ എന്നിവരുടേതാണ് വരികൾ.
സൈബർഡോം ശക്തിപ്പെടുത്തും ട്രാഫിക്കും ദുരന്തനിവാരണവും ഇനി റോബോട്ടുകൾ നോക്കും
മാധ്യമ ലോകത്തിന്റെ കഥയുമായി ഉടുമ്പൻചോല വിഷൻ ശ്രദ്ധേയമായി ട്രെയ്‌ലർ
മാതൃഭാഷയും വായനയും നെഞ്ചിലേറ്റാൻ പുതുതലമുറ എബനേസർ സ്കൂളിൽ ‘മധുരമലയാളം’ സംഘടിപ്പിച്ചു
മൂവാറ്റുപുഴ വാളകം ഗ്രാമപഞ്ചായത്തിൽ 55.5 ലക്ഷം രൂപ ചെലവിൽ പുതിയ ജനകീയ ആരോഗ്യകേന്ദ്രം
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് ട്രെയിനി നിയമനം