രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ധീര ത്തിന് പുരസ്‌ക്കാര നേട്ടം
ഇന്ദ്രജിത്ത് സുകുമാരൻ നായകനായ ധീര ത്തിന് രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം. സൗഗന്ദ് എസ്.യു പുരസ്കാരം ഏറ്റുവാങ്ങി. ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് തുടരുന്നു.
രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ 'ധീര'ത്തിന് പുരസ്‌ക്കാര നേട്ടം ഒടിടിയിലും മികച്ച പ്രതികരണം!
കൊച്ചി: ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്ത ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ധീര'ത്തിന് രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (RIFF) മികച്ച അംഗീകാരം. ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് സൗഗന്ദ് എസ്.യു ആണ് പുരസ്കാരം നേടിയത്. ജയ്‌പൂരിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.
തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, ത്രില്ലിംഗ് ഘടകങ്ങൾ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ മികച്ച പ്രതികരണങ്ങളോടെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് തുടരുകയാണ്.
റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവരുടേതാണ് തിരക്കഥ.
ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് ഉദ്യോഗസ്ഥനായി എത്തിയ ചിത്രത്തിൽ അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 'ക്യാപ്റ്റൻ മില്ലർ', 'സാനി കായിദം', 'റോക്കി' എന്നീ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്ത മലയാള ചിത്രമെന്ന പ്രത്യേകതയും 'ധീര'ത്തിനുണ്ട്.
നമ്മുടെ അംഗൻവാടി, നമ്മുടെ ഉത്തരവാദിത്തം മാനവീയം വീഥിയിൽ പോഷൺ മാ ആചരണത്തിന് വർണ്ണാഭമായ തുടക്കം
രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ധീര ത്തിന് പുരസ്‌ക്കാര നേട്ടം
അവയവമാറ്റ ആശുപത്രി മുപ്പത് മാസം കൊണ്ട് പൂര്ത്തിയാക്കും മുഖ്യമന്ത്രി വിഡി സതീശന്
ബിജെപിക്ക് വൻ തിരിച്ചടി കൗൺസിലർ സ്ഥാനം രാജിവെച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ
മൂവാറ്റുപുഴയിൽ സി.പി.ഐ മതേതരത്വ സംഗമവും പ്രതിഷേധവും
മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഗാന്ധിജയന്തി ദിനാചരണം ഔഷധസസ്യത്തോട്ടത്തിന് തുടക്കമായി